ബേക്ക് സംസ്ഥാന സമ്മേളനം നാളെ
Sunday, May 28, 2023 11:45 PM IST
കൊച്ചി: സംസ്ഥാനത്തെ ബേക്കറി ഉടമകളുടെ ഏക സംഘടനയായ ബേക്കേഴ്സ് അസോസിയേഷന് കേരള (ബേക്ക്) യുടെ സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ കണ്ണൂര്‍ പയ്യാമ്പലത്തുള്ള കൃഷ്ണ ബീച്ച് റിസോര്‍ട്ടില്‍ നടക്കും. രാവിലെ പത്തിന് ഇന്ത്യന്‍ ബേക്കേഴ്സ് ഫെഡറേഷന് (ഐബിഎഫ്) ദേശീയ വൈസ് പ്രസിഡന്റ് ഗൗരവ് ഡിഗ്ര സമ്മേളനം ഉദ്ഘാടനം ചെയ്യും.
പുതിയ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുക്കുക എന്നതാണ് സമ്മേളനത്തിലെ മുഖ്യ അജൻഡ. 14 ജില്ലാ സമ്മേളനങ്ങളും പൂര്‍ത്തിയായതിനുശേഷമാണ് സംസ്ഥാന പ്രതിനിധി സമ്മേളനം നടത്തുന്നത്.
ഐബിഎഫ് ദേശീയ പ്രസിഡന്റ് പി.എം. ശങ്കരന് മുഖ്യാതിഥിയായിരിക്കും. ഐബിഎഫിന്റെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള ഭാരവാഹികള്‍, ബേക്ക് സംസ്ഥാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വിജേഷ് വിശ്വനാഥ്, ജനറല്‍ സെക്രട്ടറി റോയല്‍ നൗഷാദ്, പ്രോഗ്രാം കണ്‍വീനര്‍ കെ.ആര്. ബല്‍രാജ്, ട്രഷറര്‍ എ. നൗഷാദ് എന്നിവര്‍ അറിയിച്ചു.