ന്യൂ​ഡ​ൽ​ഹി: ഫെ​ബ്രു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന കേ​ന്ദ്ര ബ​ജ​റ്റ് സു​സ്ഥി​ര​ത​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളും കേ​ന്ദ്ര​വും എ​ന്ന ല​ക്ഷ്യ​ത്തി​ന് ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്ന് കെ.​വി. തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റ്.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പം ന​ൽ​കി​യ പ്രീ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ, വ്യ​വ​സാ​യ വ​കു​പ്പു​മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ എ​ന്നി​വ​ർ​ക്കു കൈ​മാ​റി.

കേ​ര​ള​ത്തി​ലെ 20 വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, വ്യ​വ​സാ​യി​ക​ൾ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ​ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്രീ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

കാ​യി​ക​രം​ഗ​ത്തു​ള്ള സ​മ​ഗ്ര​മാ​യ വ​ള​ർ​ച്ച​യ്ക്ക് കൂ​ടു​ത​ൽ സ്റ്റേ​ഡി​യ​ങ്ങ​ൾ, മെ​ച്ച​പ്പെ​ട്ട പ​രി​ശീ​ല​നം തു​ട​ങ്ങി​യ​വ​യ്ക്ക് മു​ൻ​ഗ​ണ​ന, കൂ​ടു​ത​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്ത്രീ​ക​ൾ എ​ന്നി​വ​ർ​ക്കെ​തിരേയു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കാ​ൻ പ്ര​ത്യേ​ക കോ​ട​തി​ക​ൾ തു​ട​ങ്ങി​യ​വ പ്രീ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ളി​ലു​ണ്ട്.


21ന് ​മു​ഖ്യ​മ​ന്ത്രി, ധ​ന​മ​ന്ത്രി, സ്പീ​ക്ക​ർ, പ്ര​തി​പ​ക്ഷ നേ​താ​വ് എ​ന്നി​വ​ർ​ക്കും സ​മാ​ന​മാ​യ നി​ർ​ദ്ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കും.

മു​ൻ കേ​ന്ദ്ര മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ്, മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജേ​ക്ക​ബ് ജോ​ർ​ജ്, എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോളജ് ഇ​ക്ക​ണോ​മി​ക്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​ അ​നൂ​പ് ജേ​ക്ക​ബ്, വി​ദ്യാ​ർ​ഥി​ക​ളാ​യ ആ​ര​തി കൃ​ഷ്ണ, കൃ​ഷ്ണ​ജ പൈ, ​അ​രി​സ്റ്റോ ഐ​സ​ക് സാ​ജു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്രീ ​ബ​ജ​റ്റ് നി​ർ​ദേ​ശ​ങ്ങ​ൾ കേ​ന്ദ്ര മ​ന്ത്രി​മാ​ർ​ക്ക് കൈ​മാ​റി​യ​ത്.