അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
അയോധ്യയിലെ നിർമാണവീഴ്ച ആറ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
Sunday, June 30, 2024 1:59 AM IST
ല​ക്നോ: അ​യോ​ധ്യ രാ​മ​ക്ഷേ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ വീ​ഴ്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റ് ഉ​ദ്യോ​ഗ​സ്ഥ​രെ സം​സ്ഥാ​ന​സ​ർ​ക്കാ​ർ സ​സ്പെ​ൻ​ഡ് ചെ​യ്തു. ഉ​ത്ത​ർ​പ്ര​ദേ​ശ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ​യും ജ​ല​വ​കു​പ്പി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണു മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ രാം​പ​ഥി​ൽ പ​ത്തി​ട​ങ്ങ​ളി​ൽ റോ​ഡ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​തി​ന്‍റെ​യും പാ​ത​യി​ലെ നി​ര​വ​ധി ഭാ​ഗ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് ഉ​ണ്ടാ​യ​തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു സ​സ്പെ​ൻ​ഷ​ൻ. രാ​മ​ക്ഷേ​ത്ര പ്രാ​ണ​പ്ര​തി​ഷ്ഠ​യോ​ട​നു​ബ​ന്ധി​ച്ച് കോ​ടി​ക​ൾ മു​ട​ക്കി​യാ​ണ് രാം​പ​ഥ് നി​ർ​മി​ച്ച​ത്.

എ​ന്നാ​ൽ, വെ​ള്ളം ഒ​ഴു​കി‌​പ്പോ​കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കാ​തെ​യാ​യി​രു​ന്നു പാ​ത​യു​ടെ നി​ർ​മാ​ണം. ഇ​തോ​ടെ ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത ആ​ദ്യ​മ​ഴ​യി​ൽ​ത്ത​ന്നെ ക്ഷേ​ത്ര​ന​ഗ​രി വെ​ള്ള​ക്കെ​ട്ടി​ലാ​യി. ക്ഷേ​ത്ര​ത്തി​നു​ള്ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും വെ​ള്ളം ചോ​ർ​ന്നൊ​ലി​ച്ചു. ന​ഗ​ര​ത്തി​ലെ​യും ക്ഷേ​ത്ര​ത്തി​ലെ​യും അ​ടി​യ​ന്ത​ര അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.