ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
ഹൈക്കോടതിയെ സമീപിച്ച് കേജരിവാൾ
Tuesday, July 2, 2024 2:38 AM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​ബി​ഐ​യു​ടെ അ​റ​സ്റ്റ് ചോ​ദ്യം ചെ​യ്ത് ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ ആ​ദ്മി പാ​ർ​ട്ടി ക​ണ്‍വീ​ന​റു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

മൂ​ന്നു ദി​വ​സ​ത്തെ സി​ബി​ഐ ക​സ്റ്റ​ഡി അ​നു​വ​ദി​ച്ച വി​ചാ​ര​ണ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ​യും കേ​ജ​രി​വാ​ൾ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.

മൂ​ന്നു ദി​വ​സ​ത്തെ ക​സ്റ്റ​ഡി ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം കേ​ജ​രി​വാ​ളി​നെ സി​ബി​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. കേ​ജ​രി​വാ​ൾ അ​ന്വേ​ഷ​ണ​ത്തോ​ടു സ​ഹ​ക​രി​ച്ചി​ല്ലെ​ന്നും 14 ദി​വ​സ​ത്തേ​ക്ക് ക​സ്റ്റ​ഡി​യി​ൽ ആ​വ​ശ്യ​മാ​ണെ​ന്നും സി​ബി​ഐ കോ​ട​തി​യി​ൽ അ​റി​യി​ച്ചു. തു​ട​ർ​ന്ന് ജൂ​ലൈ 12 വ​രെ കേ​ജ​രി​വാ​ളി​നെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.