നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
നെറ്റ് പരീക്ഷ: പുതിയ തീയതി പ്രഖ്യാപിച്ചു
Saturday, June 29, 2024 1:34 AM IST
ന്യൂ​ഡ​ൽ​ഹി: ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യു​ടെ പു​തി​യ തീ​യ​തി നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി (​എ​ൻ​ടി​എ) പ്ര​ഖ്യാ​പി​ച്ചു.

എ​ൻ​സി​ഇ​ടി പ​രീ​ക്ഷ ജൂ​ലൈ പ​ത്തി​നും ജോ​യി​ന്‍റ് സി​എ​സ്ഐ​ആ​ർ യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ജൂ​ലൈ 25 മു​ത​ൽ 27 വ​രെ​യും യു​ജി​സി നെ​റ്റ് പ​രീ​ക്ഷ ഓ​ഗ​സ്റ്റ് 21 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു വ​രെ​യും ന​ട​ക്കും.

മു​ൻ​നി​ശ്ച​യി​ച്ച​തു​പോ​ലെ ഓ​ൾ ഇ​ന്ത്യ ആ​യു​ഷ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് എ​ൻ​ട്ര​ൻ​സ് ടെ​സ്റ്റ് ജൂ​ലൈ ആ​റി​നു​ത​ന്നെ ന​ട​ക്കും. ജൂ​ൺ 18ന് ​ന​ട​ന്ന പ​രീ​ക്ഷ​യാ​ണ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്നു റ​ദ്ദാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.