കോടതികൾ ക്ഷേത്രങ്ങളല്ല, ജഡ്ജി ദൈവവുമല്ല: ചന്ദ്രചൂഡ്
കോടതികൾ ക്ഷേത്രങ്ങളല്ല, ജഡ്ജി ദൈവവുമല്ല: ചന്ദ്രചൂഡ്
Sunday, June 30, 2024 1:59 AM IST
ന്യൂ​ഡ​ൽ​ഹി: ജ​ഡ്ജി​മാ​രെ ദൈ​വ​വു​മാ​യി തു​ല​നം ചെ​യ്യു​ന്ന​തും കോ​ട​തി​ക​ളെ ക്ഷേ​ത്ര​ങ്ങ​ളാ​യി കാ​ണു​ന്ന​തും അ​പ​ക​ട​ക​ര​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്. അ​നു​ക​ന്പ​യോ​ടെ​യും സ​ഹാ​നു​ഭൂ​തി​യോ​ടെ​യും പൊ​തു​താ​ത്പ​ര്യം സേ​വി​ക്കു​ക​യും നീ​തി ന​ട​പ്പാ​ക്കു​ക​യു​മാ​ണ് ന്യാ​യാ​ധി​പ​ന്‍റെ ക​ർ​ത്ത​വ്യ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ഭ​ര​ണ​ഘ​ട​ന​യു​ടെ ധാ​ർ​മി​ക​മൂ​ല്യ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണെ​ന്നും അ​വ സു​പ്രീം​കോ​ട​തി, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ർ​ക്കു മാ​ത്ര​മ​ല്ലെ​ന്നും ജി​ല്ലാ കോ​ട​തി​ക​ൾ​ക്കും ബാ​ധ​ക​മാ​ണെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

കോ​ട​തി​ക​ളി​ൽ പ​ല​പ്പോ​ഴും ലോ​ഡ്ഷി​പ് എ​ന്നു ജ​ഡ്ജി​മാ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​റു​ണ്ട്. കോ​ട​തി നീ​തി​യു​ടെ ക്ഷേ​ത്ര​മാ​ണെ​ന്ന് ആ​ളു​ക​ൾ പ​റ​യു​ന്പോ​ൾ വ​ള​രെ ഗു​രു​ത​ര​മാ​യ അ​പ​ക​ട​മു​ണ്ട്. ആ ​ക്ഷേ​ത്ര​ങ്ങ​ളി​ലെ ദൈ​വ​ങ്ങ​ളാ​യി ജ​ഡ്ജി​മാ​ർ സ്വ​യം കാ​ണു​ന്ന​ത് ഗു​രു​ത​ര​മാ​യ അ​പ​ക​ട​മാ​ണ്.

കോ​ട​തി നീ​തി​യു​ടെ ക്ഷേ​ത്ര​മാ​ണെ​ന്നു പ​റ​യു​ന്പോ​ൾ ത​നി​ക്ക് അ​റ​പ്പ് തോ​ന്നു​ന്നു​വെ​ന്നും കോ​ൽ​ക്ക​ത്ത​യി​ൽ നാ​ഷ​ണ​ൽ ജു​ഡീ​ഷ​ൽ അ​ക്കാ​ഡ​മി​യു​ടെ മേ​ഖ​ലാ സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്ക​വെ ചീ​ഫ് ജ​സ്റ്റീ​സ് ച​ന്ദ്ര​ചൂ​ഡ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.