കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് വിലയിരുത്തും
കേരളത്തിലുണ്ടായ തിരിച്ചടി സിപിഎം കേന്ദ്രനേതൃത്വം നേരിട്ട് വിലയിരുത്തും
Monday, July 1, 2024 2:35 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ തി​രി​ച്ച​ടി​ക്കു കാ​ര​ണ​മാ​യ വി​ഷ​യ​ങ്ങ​ൾ സി​പി​എം കേ​ന്ദ്രക​മ്മി​റ്റി നേ​രി​ട്ട് വി​ല​യി​രു​ത്തും. ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കേ​ര​ള​ത്തി​ൽ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്‍റെ കാ​ര​ണ​ങ്ങ​ൾ പ​ഠി​ക്കാ​നും കേ​ന്ദ്ര ക​മ്മി​റ്റി​യി​ൽ തീ​രു​മാ​ന​മാ​യി.

കേ​ര​ള​ത്തി​ൽ ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​മു​ണ്ടാ​യോ എ​ന്ന് പ​രി​ശോ​ധി​ക്കും. തെ​റ്റു​തി​രു​ത്ത​ലി​ന് കേ​ന്ദ്ര ക​മ്മി​റ്റി മാ​ർ​ഗ​നി​ർ​ദേ​ശം ത​യാ​റാ​ക്കും. കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ തി​രി​ച്ച​ടി​ക്ക് ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ല കാ​ര​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം കൈ​ക്കൊ​ണ്ട​ത്. എ​ന്നാ​ൽ ഈ ​നി​ല​പാ​ട​ല്ല കേ​ന്ദ്രം നേ​തൃ​ത്വ​ത്തി​ന്.

സ​മു​ദാ​യ സം​ഘ​ട​ന​ക​ളു​ടെ നി​ല​പാ​ടി​ന് പ്രാ​ധാ​ന്യം ന​ല്കി കേ​ര​ളം ത​യാ​റാ​ക്കി​യ അ​വ​ലോ​ക​ന​വും കേ​ന്ദ്ര നേ​തൃ​ത്വം ത​ള്ളി​യി​രു​ന്നു. തി​രു​ത്ത​ലി​നാ​യി സം​സ്ഥാ​ന​ത്തു ചേ​രു​ന്ന നേ​തൃ യോ​ഗ​ങ്ങ​ളി​ൽ കേ​ന്ദ്ര നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും. തി​രു​ത്ത​ലി​നു വേ​ണ്ട മാ​ർ​ഗ​നി​ർ​ദേ​ശം കേ​ന്ദ്ര​നേ​തൃ​ത്വം ത​യാ​റാ​ക്കി ന​ൽ​കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം വോ​ട്ടു ചോ​ർ​ച്ച ഉ​ണ്ടാ​യി എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രു​ത്തും. അ​ടി​ത്ത​ട്ടി​ൽ പ​രി​ശോ​ധ​ന​യ്ക്കും തി​രു​ത്ത​ലി​നും ത​യാ​റാ​ക​ണ​മെ​ന്നും ക​മ്മി​റ്റി പ​രി​ശോ​ധിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.