നീറ്റ് ക്രമക്കേട്: ഗോ​​​​ധ്ര​​​​യി​​​​ലെ സ്കൂ​​​​ൾ ഉ​​​​ട​​​​മ അ​​​​റ​​​​സ്റ്റി​​​​ൽ
നീറ്റ് ക്രമക്കേട്: ഗോ​​​​ധ്ര​​​​യി​​​​ലെ സ്കൂ​​​​ൾ ഉ​​​​ട​​​​മ അ​​​​റ​​​​സ്റ്റി​​​​ൽ
Monday, July 1, 2024 2:35 AM IST
ഗോ​​​​ധ്ര (ഗു​​​​ജ​​​​റാ​​​​ത്ത്): മെ​​​​ഡി​​​​ക്ക​​​​ൽ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ (നീ​​​​റ്റ്) ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ പ​​​​ങ്കു​​​​ണ്ടെ​​​​ന്ന നി​​​​ഗ​​​​മ​​​​ന​​​​ത്തി​​​​ൽ പ​​​​ഞ്ച്മ​​​​ഹ​​​​ലി​​​ലെ ഗോ​​​ധ്ര​​​യി​​​ലു​​​ള്ള ജ​​​​യ് ജ​​​​ല​​​​റാം സ്കൂ​​​​ൾ ഉ​​​​ട​​​​മ ദീ​​​​ക്ഷി​​​​ത് പ​​​​ട്ടേ​​​​ലി​​​നെ സി​​​ബി​​​ഐ സം​​​ഘം അ​​​റ​​​സ്റ്റ്ചെ​​​യ്തു. ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ​​​വ​​​ച്ച് അ​​​റ​​​സ്റ്റ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ശേ​​​ഷം ദീ​​​​ക്ഷി​​​​ത് പ​​​​ട്ടേ​​​​ലി​​​​നെ അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദി​​​​ലേ​​​​ക്കു കൊ​​​​ണ്ടു​​​​പോ​​​​യെ​​​​ന്ന് പ​​​​ബ്ലി​​​​ക് പ്രോ​​​​സി​​​​ക്യൂ​​​​ട്ട​​​​ർ രാ​​​​കേ​​​​ഷ് താ​​​​ക്കൂ​​​​ർ പ​​​​റ​​​​ഞ്ഞു.

ക​​​​ഴി​​​​ഞ്ഞ മാ​​​​സം അ​​​​ഞ്ചി​​​​ന് രാ​​​​ജ്യ​​​​മെ​​​​ന്പാ​​​​ടും ന​​​​ട​​​​ന്ന പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​യി​​​​രു​​​​ന്നു ജ​​​​യ് ജ​​​​ല​​​​റാം സ്കൂ​​​​ൾ. ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​യി​​​​ൽ സി​​​ബി​​​ഐ ഇ​​​തു​​​വ​​​രെ അ​​​ഞ്ചു​​​പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​കാ​​​​ൻ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളി​​​​ൽ നി​​​​ന്ന് പ​​​​ത്തു​​​​ല​​​​ക്ഷം രൂ​​​​പ വീ​​​​തം പ​​​​ട്ടേ​​​​ൽ ഈ​​​​ടാ​​​​ക്കി​​​​യെ​​​​ന്നാ​​​​ണ് അ​​​​ന്വേ​​​​ഷ​​​​ണ​​​​സം​​​​ഘം പ​​​​റ​​​​യു​​​​ന്ന​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.