വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
വിമർശനം ആവർത്തിച്ച് ബിനോയ് വിശ്വം
Monday, July 1, 2024 2:36 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​ധോ​​​ലോ​​​ക സം​​​സ്കാ​​​രം ചെ​​​ങ്കൊ​​​ടി​​​യു​​​ടേ​​​ത​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ആ​​​വ​​​ർ​​​ത്തി​​​ച്ച് സി​​​പെി​​​എ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി ബി​​​നോ​​​യ് വി​​​ശ്വം. ക​​​മ്യൂ​​​ണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​ക്കു​​​വേ​​​ണ്ടി പ​​​റ​​​യാ​​​ൻ ആ​​​ഗ്ര​​​ഹി​​​ച്ച​​​താ​​​ണു പ​​​റ​​​ഞ്ഞ​​​ത്.

എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ൻവേ​​​ണ്ടി ഉ​​​ചി​​​ത​​​മാ​​​യ രീ​​​തി​​​യി​​​ൽ പ​​​റ​​​ഞ്ഞു. ആ​​​രെ​​​യും വ്യ​​​ക്തി​​​പ​​​ര​​​മാ​​​യി ഉ​​​ദ്ദേ​​​ശി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ബി​​​നോ​​​യ് വി​​​ശ്വം വ്യ​​​ക്ത​​​മാ​​​ക്കി.

സ്വ​​​ർ​​​ണം പൊ​​​ട്ടി​​​ക്ക​​​ലി​​​ന്‍റെ ക​​​ഥ​​​ക​​​ൾ വ​​​രു​​​ന്നു, അ​​​ധോ​​​ലോ​​​ക സം​​​സ്കാ​​​രം വ​​​രു​​​ന്നു. ക​​​യ്യൂ​​​രി​​ലും ക​​​രി​​​വെ​​​ള്ളൂ​​​രി​​​ലും ഒ​​​ഞ്ചി​​​യ​​​ത്തും ഒ​​​രു​​​പാ​​​ടു​​​പേ​​​ർ ചോ​​​ര​​​കൊ​​​ടു​​​ത്തു​​​ണ്ടാ​​​ക്കി​​​യ പാ​​​ർ​​​ട്ടി​​​യാ​​​ണ്. അ​​​ധോ​​​ലോ​​​ക സം​​​സ്കാ​​​രം പാ​​​ടി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​ക്കു​​​മു​​​ണ്ട് സി​​​പി​​​എ​​​മ്മി​​​നു​​​മു​​​ണ്ട്.

എ​​​ൽ​​​ഡി​​​എ​​​ഫി​​​നെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​നും അ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ തി​​​രു​​​ത്ത​​​ലി​​​നും​​​വേ​​​ണ്ടി ശ്ര​​​മി​​​ക്കു​​​ന്ന വേ​​​ള​​​യി​​​ൽ അ​​​തേ​​​ക്കു​​​റി​​​ച്ച് ഏ​​​റ്റ​​​വും വ്യ​​​ക്ത​​​മാ​​​യ കാ​​​ഴ്ച​​​പ്പാ​​​ട് ഉ​​​ചി​​​ത​​​മാ​​​യി പ​​​റ​​​ഞ്ഞു​​​വെ​​​ന്നേ ഉ​​​ള്ളൂ. അ​​​തി​​​ന​​​പ്പു​​​റം മ​​​റ്റൊ​​​രു വ്യാ​​​ഖ്യാ​​​ന​​​വും വേ​​​ണ്ട​​​തി​​​ല്ല. ഒരാ​​​ളെ​​ക്കു​​​റി​​​ച്ചും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെന്നു അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.