ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില്ല: ലാലു
ജയിലിലടച്ചെങ്കിലും ഇന്ദിര അധിക്ഷേപിച്ചില്ല:  ലാലു
Sunday, June 30, 2024 1:59 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​ഗാ​ന്ധി ത​ങ്ങ​ളി​ൽ പ​ല​രെ​യും ജ​യി​ലി​ല​ട​ച്ചു​വെ​ങ്കി​ലും അ​വ​ർ ഒ​രി​ക്ക​ലും ത​ങ്ങ​ളെ അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ർ​ജെ​ഡി നേ​താ​വ് ലാ​ലു പ്ര​സാ​ദ് യാ​ദ​വ്.

അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ 1975 ജ​നാ​ധി​പ​ത്യ​ത്തി​നു ക​ള​ങ്ക​മാ​ണ്. എ​ന്നാ​ൽ ജ​നാ​ധി​പ​ത്യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ വി​ല​പി​ക്കു​ന്ന സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ അ​ന്നു നി​ശ​ബ്‌​ദ​രാ​യി​രു​ന്നു.

“അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി അ​ടി​ച്ചേ​ൽ​പ്പി​ച്ച അ​ടി​യ​ന്ത​രാ​വ​സ്ഥ അ​തി​രു​ക​ട​ന്ന​തി​നെ​തി​രാ​യ മു​ന്നേ​റ്റം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ്‍ രൂ​പീ​ക​രി​ച്ച സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി​യു​ടെ ക​ണ്‍വീ​ന​റാ​യി​രു​ന്നു ഞാ​ൻ.

മി​സ നി​യ​മ​പ്ര​കാ​രം (മെ​യി​ന്‍റ​ന​ൻ​സ് ഓ​ഫ് സെ​ക്യൂ​രി​റ്റി ആ​ക്‌​ട്) 15 മാ​സ​ത്തി​ലേ​റെ കാ​ലം എ​ന്നെ ജ​യി​ലി​ല​ട​ച്ചി​രു​ന്നു. അ​ക്കാ​ല​ത്തെ പ​ല പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ളെ​യും ഇ​ന്ദി​രാ​ഗാ​ന്ധി ജ​യി​ലി​ല​ട​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഒ​രി​ക്ക​ലും അ​വ​രെ ദു​രു​പ​യോ​ഗം ചെ​യ്തി​ട്ടി​ല്ല. ഇ​ന്ദി​ര​യോ അ​വ​രു​ടെ മ​ന്ത്രി​മാ​രോ ത​ങ്ങ​ളെ ദേ​ശ​വി​രു​ദ്ധ​ർ അ​ല്ലെ​ങ്കി​ൽ ദേ​ശ​സ്നേ​ഹി എ​ന്നു വി​ളി​ച്ചി​ട്ടി​ല്ല. ആ​രേ​യും ആ​ക്ഷേ​പി​ച്ച​തു​മി​ല്ല.

ഭ​ര​ണ​ഘ​ട​നാ ശി​ല്പി​യാ​യ ബാ​ബാ​സാ​ഹേ​ബ് അം​ബേ​ദ്ക​റു​ടെ സ്മ​ര​ണ​യെ അ​ശു​ദ്ധ​മാ​ക്കാ​നും ശ്ര​മി​ച്ചി​രു​ന്നി​ല്ല’’- പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യ ന​ളി​ൻ വ​ർ​മ​യു​മാ​യി ചേ​ർ​ന്നെ​ഴു​തി​യ"1975 ലെ ​സം​ഘ് നി​ശ​ബ്‌​ദ​ത’ എ​ന്ന ലേ​ഖ​ന​ത്തി​ൽ ലാ​ലു ഓ​ർ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.