വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
വിക്രം മിസ്രി പുതിയ വിദേശകാര്യ സെക്രട്ടറി
Saturday, June 29, 2024 1:34 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പു​​​​തി​​​​യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി ചൈ​​​​​നീ​​​​​സ്കാ​​​​​ര്യ വി​​​​​ദ​​​​​ഗ്ധ​​​​​നും ദേ​​​​​ശീ​​​​​യ സു​​​​​ര​​​​​ക്ഷാ സ​​​​​ഹ ഉ​​​​​പ​​​​​ദേ​​​​​ഷ്‌​​ടാ​​​​​വു​​​​​മാ​​​​​യ വി​​​​​ക്രം മി​​​​​സ്രി​​​​​യെ നി​​​​യ​​​​മി​​​​ച്ചു.

വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി വി​​​​ന​​​​യ് ക്വാ​​​​ത്ര ഇ​​​​ന്ത്യ​​​​യു​​​​ടെ യു​​​​​എ​​​​​സ് അം​​​​​ബാ​​​​​സ​​​​​ഡ​​​​​റാ​​​​​യി ചു​​​​മ​​​​ത​​​​ല​​​​യേ​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണു നി​​​​യ​​​​മ​​​​നം. അ​​​​ടു​​​​ത്ത​​​​മാ​​​​സം 15​​ന് ​​പു​​​​തി​​​​യ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി ചു​​​​മ​​​​ത​​ല​​​​യേ​​​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് ഇ​​​​​തു​​​​​സം​​​​​ബ​​​​​ന്ധി​​​​​ച്ച വി​​​​​ജ്ഞാ​​​​​പ​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്നു.

1989 ബാ​​​​​ച്ച് ഐ​​​​​എ​​​​​ഫ്എ​​​​​സ് ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​നാ​​​​​യ വി​​​​​ക്രം മി​​​​​സ്രി ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഒ​​​​ട്ടേ​​​​റെ പ​​​​ദ​​​​വി​​​​ക​​​​ളി​​​​ൽ സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചു പ്രാ​​​​ഗ​​​​ത്ഭ്യം തെ​​​​ളി​​​​യി​​​​ച്ച​​​​യാ​​​​ളാ​​​​ണ്. കി​​​​​ഴ​​​​​ക്ക​​​​​ൻ ല​​​​​ഡാ​​​​​ക്കു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട ത​​​​​ർ​​​​​ക്കം ഉ​​​​​ൾ​​​​​പ്പെ​​​​​ടെ ചൈ​​​​​ന​​​​​യു​​​​​മാ​​​​യു​​​​ള്ള അ​​​​ഭി​​​​പ്രാ​​​​യ​​വ്യ​​​​ത്യാ​​​​സ​​​​ങ്ങ​​​​ൾ തു​​​​ട​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ​​​​ക്കൂ​​​​ടി​​​​യാ​​​​ണ് നി​​​​യ​​​​മ​​​​നം.

ഐ.​​​​​കെ. ഗു​​​​​ജ്റാ​​​​​ൾ, ഡോ.​​​​​ മ​​​​​ൻ​​​​​മോ​​​​​ഹ​​​​​ൻ സിം​​​​​ഗ്, ന​​​​​രേ​​​​​ന്ദ്ര​​​​​മോ​​​​​ദി എ​​​​​ന്നി​​​​​ങ്ങ​​​​​നെ മൂ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി​​​​​മാ​​​​​രു​​​​​ടെ പ്രൈ​​​​​വ​​​​​റ്റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​ച്ചു​​​​വെ​​​​ന്ന അ​​​​​പൂ​​​​​ർ​​​​​വ ബ​​​​​ഹു​​​​​മ​​​​​തി​​​​​യു​​​​ള്ള മി​​​​സ്രി ദേ​​​​​ശീ​​​​​യസു​​​​​ര​​​​​ക്ഷാ സ​​​​​ഹ ഉ​​​​​പ​​​​​ദേ​​​​​ഷ്‌​​ടാ​​​​​വാ​​​​​യി നി​​​​​യ​​​​​മി​​​​​ത​​​​​നാ​​​​​കും ​മു​​​​​ന്പ്, 2019 മു​​​​​ത​​​​​ൽ 2021 വ​​​​​രെ ചൈ​​​​​ന​​​​​യി​​​​​ലെ ഇ​​​​​ന്ത്യ​​​​​യു​​​​ടെ അം​​​​ബാ​​​​സ​​​​ഡ​​​​റാ​​​​യി​​​​രു​​​​ന്നു. 2020 ജൂണി​​​​​ലെ ഗാ​​​​​ൽ​​​​​വാ​​​​​ൻ സം​​​​ഘ​​​​ർ​​​​ഷ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് താ​​​​റു​​​​മാ​​​​റാ​​​​യ ഇ​​​​ന്ത്യ-​​​​ചൈ​​​​ന ബ​​​​ന്ധം ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലൂ​​​​ടെ ല​​​​ഘൂ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​ൽ നി​​​​ർ​​​​ണാ​​​​യ​​​​ക പ​​​​ങ്ക് ​​വ​​​​ഹി​​​​ച്ചി​​​​രു​​​​ന്നു.

2014 മു​​​​​ത​​​​​ൽ 16 വ​​​​​രെ സ്പെ​​​​​യി​​​​​നി​​​​​ലെ​​​​​യും 2016 മു​​​​​ത​​​​​ൽ 2018 വ​​​​​രെ മ്യാ​​​​​ന്‍മ​​​​​റി​​​​​ലെ​​​​​യും അം​​​​​ബാ​​​​​സ​​​​​ഡ​​​​​റാ​​​​​യി​​​​​രു​​​​​ന്നു. പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ, യു​​​​​എ​​​​​സ്, ജ​​​​​ർ​​​​​മ​​​​​നി, ബെ​​​​​ൽ​​​​​ജി​​​​​യം, ശ്രീ​​​​​ല​​​​​ങ്ക എ​​​​​ന്നി​​​​​വി​​​​​ട​​​​​ങ്ങ​​​​​ളി​​​​​ലെ എം​​​​​ബ​​​​​സി​​​​​ക​​​​​ളി​​​​​ലും സേ​​​​​വ​​​​​ന​​​​​മ​​​​​നു​​​​​ഷ്ഠി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഫ്ര​​​​ഞ്ച് അം​​​​ബാ​​​​സ​​​​ഡ​​​​ർ ജാ​​​​വേ​​​​ദ് അ​​​​​ഷ്റ​​​​​ഫാ​​​​യി​​​​രി​​​​ക്കും വി​​​​ക്രം മി​​​​സ്രി​​​​യു​​​​ടെ പ​​​​ക​​​​ര​​​​ക്കാ​​​​ര​​​​നെ​​​​ന്ന് സൂ​​​​ച​​​​ന​​​​ക​​​​ളു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.