പാർലമെന്‍റ് വളപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം
പാർലമെന്‍റ് വളപ്പിൽ പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം
Tuesday, July 2, 2024 2:38 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു എ​ന്ന ആ​രോ​പ​ണ​വു​മാ​യി പ്ര​തി​പ​ക്ഷ എം​പി​മാ​ർ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റ് വ​ള​പ്പി​ൽ പ്ര​തി​ഷേ​ധപ്ര​ക​ട​നം ന​ട​ത്തി. എം​പി​മാ​ർ പ്ര​വേ​ശി​ക്കു​ന്ന പ്ര​ധാ​ന ക​വാ​ട​മാ​യ മ​ക​ർ ദ്വാ​റി​ന് മു​ന്നി​ൽ നി​ന്നു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ എം​പി​മാ​ർ പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ച​ത്.

ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ആം​ആ​ദ്മി പാ​ർ​ട്ടി​യു​ടെ ദേ​ശീ​യ ക​ണ്‍വീ​ന​റു​മാ​യ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച ആം​ ആ​ദ്മി എം​പി രാ​ഘ​വ് ഛദ്ദ ​ ഇ​രു​ന്പ​ഴി​ക്കു​ള്ളി​ൽ നി​ൽ​ക്കു​ന്ന കേജരിവാളിന്‍റെ ചി​ത്രം ഉയർത്തിക്കാട്ടി.

കൂ​ടാ​തെ പ​ശ്ചി​മ ബം​ഗാ​ളി​ൽ അ​റ​സ്റ്റി​ലാ​യ മൂ​ന്ന് മ​ന്ത്രി​മാ​രെ മോ​ചി​പ്പി​ക്ക​ണ​മെ​ന്നും ആ​ർ​ജെ​ഡി നേ​താ​വ് തേ​ജ​സ്വി യാ​ദ​വി​നും ജാ​ർ​ഖ​ണ്ഡ് മു​ൻ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​നു​മെ​തി​രേ കേ​ന്ദ്ര ഏ​ജ​ൻ​സി​യാ​യ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​നെ (ഇ​ഡി) കേ​ന്ദ്ര സ​ർ​ക്കാ​ർ ദു​രു​പ​യോ​ഗം ചെ​യ്തു എ​ന്നാ​രോ​പി​ച്ചും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി.

പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​തി​ൽ ഇ​ന്ത്യ മു​ഴു​വ​ൻ ഒ​റ്റക്കെട്ടാ​യി പ്ര​തി​ക​രി​ക്കു​മെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ജീ​വ് ശു​ക്ല പ്ര​തി​ക​രി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.