തമിഴ്നാട്ടിൽ പടക്കഫാക‌്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു
തമിഴ്നാട്ടിൽ പടക്കഫാക‌്ടറിയിൽ സ്ഫോടനം; നാലു പേർ മരിച്ചു
Sunday, June 30, 2024 1:59 AM IST
വി​​രു​​ദ​​ന​​ഗ​​ർ: ത​​മി​​ഴ്നാ​​ട്ടി​​ലെ വി​​രു​​ദ​​ന​​ഗ​​റി​​ൽ പ​​ട​​ക്ക​​ഫാ​​ക്ട​​റി​​യി​​ലുണ്ടായ സ്ഫോ​​ട​​ന​​ത്തി​​ൽ നാ​​​ലു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കു ദാ​​​രു​​​ണാ​​​ന്ത്യം. വി​​രു​​ദ​​ന​​ഗ​​റി​​ലെ സ​​ത്തൂ​​രി​​ൽ പ​​ന്തു​​വാ​​ർ​​പ​​ട്ടി ഗ്രാ​​മ​​ത്തി​​ൽ ശ​​​നി​​​യാ​​​ഴ്ച​​​യു​​​ണ്ടാ​​​യ അ​​​ത്യാ​​​ഹി​​​ത​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ ഒ​​രാ​​ൾ ചി​​കി​​ത്സ​​യി​​ലാ​​ണ്.

പ​​ട​​ക്കം നി​​ർ​​മി​​ക്കാ​​നു​​ള്ള രാ​​സ​​മി​​ശ്രി​​തം ത​​യാ​​റാ​​ക്കു​​ന്ന​​തി​​നി​​ടെ തീ​​പ​​ട​​ർ​​ന്ന​​താ​​ണ് അ​​പ​​ക​​ട​​ത്തി​​നു കാ​​ര​​ണം.

അ​​പ​​ക​​ട​​ത്തി​​ൽ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ മു​​ഖ്യ​​മ​​ന്ത്രി എം.​​കെ. സ്റ്റാ​​ലി​​ൻ കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്കു മൂ​​ന്നു​​ല​​ക്ഷം രൂ​​പ വീ​​തം സ​​ഹാ​​യ​​ധ​​നം പ്ര​​ഖ്യാ​​പി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.