അലിഗഡ് ആൾക്കൂട്ടക്കൊല: മരിച്ചയാൾക്കെതിരേ മോഷണക്കുറ്റം
അലിഗഡ് ആൾക്കൂട്ടക്കൊല: മരിച്ചയാൾക്കെതിരേ മോഷണക്കുറ്റം
Monday, July 1, 2024 2:35 AM IST
അ​​​ലി​​​ഗ​​​ഡ്: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ലെ അ​​​ലി​​​ഗ​​​ഡി​​ൽ മോ​​​ഷ​​​ണ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ആ​​​ൾ​​​ക്കൂ​​​ട്ടം ത​​​ല്ലി​​​ക്കൊ​​​ന്ന​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളു​​​ടെ അമ്മ ​​ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ പോ​​​ലീ​​​സ് കേ​​​സ​​​ടു​​​ത്തു. കൊ​​​ല​​​പാ​​​ത​​​ക​​​ക്കേ​​​സി​​​ൽ എ​​​ട്ടു പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണി​​​ത്.

ജൂ​​​ൺ 18ന് ​​​രാ​​​ത്രി​​​യി​​​ൽ ഭാൻജ​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. മു​​​ഹ​​​മ്മ​​​ദ് ഫ​​​രീ​​​ദ് (35)​​​ ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മു​​​ഹ​​​മ്മ​​​ദ് ത​​​ന്‍റെ വീ​​​ട് കൊ​​​ള്ള​​​യ​​​ടി​​​ച്ച് ത​​​ന്നെ മാ​​​ന​​​ഭം​​​ഗ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് പ്ര​​​തി​​​ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ രാ​​​ഹു​​​ലി​​​ന്‍റെ മാ​​​താ​​​വ് ല​​​ക്ഷ്മി മി​​​ത്ത​​​ൽ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​ത്.

ത​​​ന്‍റെ ബ​​​ന്ധു​​​ക്ക​​​ൾ ഓ​​​ടി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പ​​​ടി​​​ക്കെ​​​ട്ടി​​​ൽ​​​നി​​​ന്നു വീ​​​ണ് ത​​​ല​​​യ്ക്കു ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റാ​​​ണ് ഫ​​​രീ​​​ദ് മ​​രി​​ച്ച​​തെ​​ന്നാ​​ണ് ഇ​​​വ​​​ർ ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ലു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.