മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
മൻ കി ബാത്തിൽ അട്ടപ്പാടിയിലെ കാർത്തുന്പി  കുടകളെ പ്രശംസിച്ച് പ്രധാനമന്ത്രി
Monday, July 1, 2024 2:35 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷ​മു​ള്ള ആ​ദ്യ മ​ൻ കി ​ബാ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ കാ​ർ​ത്തു​ന്പി കു​ട നി​ർ​മാ​ണ സം​രം​ഭ​ത്തെ പ്ര​ശം​സി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ഇ​ന്ന​ലെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്ത് പു​ന​രാ​രം​ഭി​ച്ച​ത്.

സ്ത്രീ ​സം​രം​ഭ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത മു​ൻ​നി​ർ​ത്തി​യാ​ണ് അ​ട്ട​പ്പാ​ടി​യി​ലെ കാ​ർ​ത്തു​ന്പി കു​ട​ക​ളെ​പ്പ​റ്റി പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. പാ​ല​ക്കാ​ട് അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി വ​നി​ത​ക​ൾ നി​ർ​മി​ക്കു​ന്ന കാ​ർ​ത്തു​ന്പി കു​ട​ക​ൾ സം​രം​ഭ​ക രം​ഗ​ത്തെ വ​നി​ത​ക​ളു​ടെ മി​ക​വി​ന്‍റെ മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി.

“കേ​ര​ള​ത്തി​ന്‍റെ സം​സ്കാ​ര​ത്തി​ൽ കു​ട​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യ പ്രാ​ധാ​ന്യ​മു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ പാ​ര​ന്പ​ര്യ​ത്തി​ലെ​യും ആ​ചാ​ര​ങ്ങ​ളി​ലെ​യും അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ് കു​ട​ക​ൾ. എ​ന്നാ​ൽ ഞാ​ൻ സം​സാ​രി​ക്കു​ന്ന​ത് കാ​ർ​ത്തു​ന്പി കു​ട​ക​ളെ കു​റി​ച്ചാ​ണ്.
കേ​ര​ള​ത്തി​ലെ അ​ട്ട​പ്പാ​ടി​യി​ലാ​ണ് ഈ ​കു​ട​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ഈ ​വ​ർ​ണ​ശ​ബ​ള​മാ​യ കു​ട​ക​ൾ ന​യ​ന​മ​നോ​ഹ​ര​മാ​ണ്. ഈ ​കു​ട​ക​ളു​ടെ പ്ര​ത്യേ​ക​ത എ​ന്താ​ണെ​ന്നാ​ൽ, ഇ​ത് കേ​ര​ള​ത്തി​ലെ ആ​ദി​വാ​സി സ​ഹോ​ദ​രി​മാ​രാ​ണ് നി​ർ​മി​ക്കു​ന്ന​ത്.

വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹം സം​രം​ഭ​ത്തി​ന്‍റെ ഉ​ത്കൃ​ഷ്ട​മാ​യ മാ​തൃ​ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ന്, കാ​ർ​ത്തു​ന്പി കു​ട​ക​ൾ കേ​ര​ള​ത്തി​ലെ ചെ​റി​യൊ​രു ഗ്രാ​മ​ത്തി​ൽ​നി​ന്ന് ബ​ഹു​രാ​ഷ്‌​ട്ര ക​ന്പ​നി​ക​ളി​ലേ​ക്കു​ള്ള യാ​ത്ര പൂ​ർ​ത്തി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വോ​ക്ക​ൽ ഫോ​ർ ലോ​ക്ക​ലി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​സം​രം​ഭം’’- മോ​ദി പ​റ​ഞ്ഞു.
എ​ൻ​ഡി​എ സ​ഖ്യ​ത്തെ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തി​ച്ച​തി​ൽ വോ​ട്ട​ർ​മാ​ർ​ക്ക് പ്ര​ധാ​ന​മ​ന്ത്രി ന​ന്ദി അ​റി​യി​ച്ചു.

അ​ടു​ത്ത മാ​സം ന​ട​ക്കു​ന്ന പാ​രീ​സ് ഒ​ളി​ന്പി​ക്സി​ൽ പ​ങ്കെ​ടു​ക്കു​ന്ന കാ​യി​ക​താ​ര​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​രേ​ന്ദ്ര മോ​ദി #Cheer4Bharat ക്യാ​ന്പ​യി​ൻ ആ​രം​ഭി​ച്ച​താ​യും പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.