റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ്
റിയാസി ഭീകരാക്രമണം: അഞ്ചിടങ്ങളിൽ എൻഐഎ റെയ്ഡ്
Monday, July 1, 2024 2:35 AM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ റി​​​​യാ​​​​സി ജി​​​​ല്ല​​​​യി​​​​ൽ തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രു​​​​ടെ ബ​​​​സി​​​​നു​​​​ നേരേ ക​​​​ഴി​​​​ഞ്ഞ ഒ​​​​ന്പ​​​​താം​​​​തീ​​​​യ​​​​തി ന​​​​ട​​​​ന്ന ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ദേ​​​​ശീ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ ഏ​​​​ജ​​​​ൻ​​​​സി അ​​​​ഞ്ച് ഇ​​​​ട​​​​ങ്ങ​​​​ളി​​​​ൽ റെ​​​​യ്ഡ് ന​​​​ട​​​​ത്തി.

ആ​​​​ക്ര​​​​മ​​​​ണ​​​​കാ​​​​രി​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ച്ച​​​​തി​​​​ന് പി​​​​ടി​​​​യി​​​​ലാ​​​​യ ഹ​​​​കാം ഖാ​​​​ൻ ന​​​​ൽ​​​​കി​​​​യ വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന. ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തി​​​​യ സം​​​​ഘ​​​​ത്തി​​​​ന് ഭ​​​​ക്ഷ​​​​ണ​​​​വും പാ​​​​ർ​​​​പ്പി​​​​ട​​​​വും ത​​​​ര​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് ഹ​​​​കാം ഖാ​​​​ൻ ആ​​​​യി​​​​രു​​​​ന്നു.

ശി​​​​വ ഖോ​​​​രി​​​​യി​​​​ൽ​​​​നി​​​​ന്നു ക​​​​ത്ര​​​​യി​​​​ലേ​​​​ക്ക് പോ​​​​വു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക ബ​​​​സി​​​​നു നേ​​​​രേ ഭീ​​​​ക​​​​ര​​​​ർ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​​യ​​​​ന്ത്ര​​​​ണം ന​​​​ഷ്ട​​​​മാ​​​​യ ബ​​​​സ് കൊ​​​​ക്ക​​​​യി​​​​ലേ​​​​ക്കു മ​​​​റി​​​​ഞ്ഞ് ഒ​​​​രു കു​​​​ട്ടി അ​​​​ട​​​​ക്കം 9 പേ​​​​രാ​​​​ണു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഒ​​​​രാ​​​​ഴ്ച​​​​യ്ക്കു​​​​ശേ​​​​ഷം കേ​​​​സ​​​​ന്വേ​​​​ഷ​​​​ണം എ​​​​ൻ​​​​ഐ​​​​എ ഏ​​​​റ്റെ​​​​ടു​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.