രാജി റിപ്പോർട്ടുകൾ തള്ളി മണിപ്പുർ മുഖ്യമന്ത്രി
രാജി റിപ്പോർട്ടുകൾ തള്ളി മണിപ്പുർ മുഖ്യമന്ത്രി
Tuesday, July 2, 2024 2:38 AM IST
ഇം​​​ഫാ​​​ൽ: രാ​​​ജി​​​വ​​​യ്ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​നര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു മ​​​ണി​​​പ്പു​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. ബി​​​രേ​​​ൻ സിം​​​ഗ്. അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ പ്ര​​​ച​​​രി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്നു മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് അ​​​ദ്ദേ​​​ഹം അ​​​ഭ്യ​​​ർ​​​ഥി​​​ക്കു​​​ക​​​യും ചെ​​​യ്തു.

മ​​​ണി​​​പ്പുരി​​​ലെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മു​​​ത​​​ലെ​​​ടു​​​ത്ത് നേ​​​ട്ടം​​​ കൊ​​​യ്യാ​​​നു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ എ​​​തി​​​രാ​​​ളി​​​ക​​​ളു​​​ടെ ശ്ര​​​മ​​​മാ​​​ണു രാ​​​ജി​​​വാ​​​ർ​​​ത്ത​​​യ്ക്കു പി​​​ന്നി​​​ലെ​​ന്നും അ​​ദ്ദേ​​ഹം വി​​ശ​​ദീ​​ക​​രി​​ച്ചു. മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​ട​​​ന് രാ​​​ജി​​​വ​​​യ്ക്കുമെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വാ​​​ർ​​​ത്ത​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

മൂ​​​ന്നു​​​ദി​​​വ​​​സ​​​ത്തെ മൗ​​​ന​​​ത്തി​​​നു​​​ശേ​​​ഷം മ​​​റു​​​പ​​​ടി​​​യു​​​മാ​​​യി ബി​​​രേ​​​ൻ സിം​​​ഗ് എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​ണി​​​പ്പു​​​രി​​​ന്‍റെ പ്ര​​​ശ്ന​​​ങ്ങ​​​ൾ​​​ക്കാ​​​ണു മു​​​ന്തി​​​യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കു​​​ന്ന​​​തെന്നും സം​​​സ്ഥാ​​​ന​​​ത്തെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യെ​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യെ​​​യും അ​​​പ്പ​​​പ്പോ​​​ൾ അ​​​റി​​​യി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.