പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മീരിൽ പ്രതിഷേധം
പ്രാർഥനാകേന്ദ്രം നശിപ്പിച്ചു; ജമ്മുകാഷ്മീരിൽ പ്രതിഷേധം
Monday, July 1, 2024 2:35 AM IST
ജ​​​​മ്മു: ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ലെ റി​​​​യാ​​​​സി​​​​യി​​​​ൽ പ്രാ​​​​ർ​​​​ഥ​​​​നാ​​​​ല​​​​യം അ​​​​ജ്ഞാ​​​​ത​​​​സം​​​​ഘം ന​​​​ശി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ വ്യാ​​​​പ​​​​ക പ്ര​​​​തി​​​​ഷേ​​​​ധം. പ്ര​​​​ദേ​​​​ശ​​​​ത്തെ ഹൈ​​​​ന്ദ​​​​വ, മു​​​​സ്‌​​​​ലിം വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ സം​​​​യു​​​​ക്ത​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​തോ​​​​ടെ കു​​​​റ്റ​​​​ക്കാ​​​​ർ​​​​ക്കെ​​​​തി​​​​രേ ക​​​​ർ​​​​ക്ക​​​​ശ ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് പോ​​​​ലീ​​​​സ് ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

റി​​​​യാ​​​​സി​​​​യി​​​​ലെ ധ​​​​ർ​​​​മാ​​​​രി​​​​യി​​​​ലു​​​​ള്ള പ്രാ​​​​ർ​​​​ഥ​​​​നാ​​​​കേ​​​​ന്ദ്രം ശ​​​​നി​​​​യാ​​​​ഴ്ച വൈ​​​​കു​​​​ന്നേ​​​​ര​​​​മാ​​​​ണ് ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ട​​​​ത്. ജി​​​​ല്ല​​​​യി​​​​ൽ നാ​​​​ളു​​​​ക​​​​ളാ​​​​യി നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദം ത​​​​ക​​​​ർ​​​​ക്കാ​​​​നു​​​​ള്ള ബോ​​​​ധ​​​​പൂ​​​​ർ​​​​വ​​​​മാ​​​​യ ശ്ര​​​​മ​​​​മാ​​​​ണ് സം​​​​ഭ​​​​വ​​​​ത്തി​​​​ന് പി​​​​ന്നി​​​​ലെ​​​​ന്ന് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.