രാഹുലിന്‍റേത് അവഹേളനം: വൈഷ്ണവ്, റിജിജു
രാഹുലിന്‍റേത് അവഹേളനം:  വൈഷ്ണവ്, റിജിജു
Tuesday, July 2, 2024 2:38 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ൽ ന​ട​ത്തി​യ അ​ങ്ങേ​യ​റ്റം നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സം​ഗ​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത സ്ഥാ​ന​ത്തെ രാ​ഹു​ൽ ഗാ​ന്ധി അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ അ​ശ്വി​നി വൈ​ഷ്ണ​വും കി​ര​ൺ റി​ജി​ജു​വും ആ​രോ​പി​ച്ചു.

അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യും അ​യോ​ധ്യ​യി​ലെ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​വും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ അ​ദ്ദേ​ഹം തെ​റ്റാ​യാ​ണ് വ‍്യാ​ഖ‍്യാ​നി​ച്ച​ത്. ഹി​ന്ദു​ക്ക​ളെ അ​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ക​യും അ​സ​ത്യം പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ന്നും മ​ന്ത്രി​മാ​ർ ആ​രോ​പി​ച്ചു.

മ​ത​ത്തി​നു​വേ​ണ്ടി​യു​ള്ള ഭീ​ക​ര​വാ​ദ​ത്തെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് ഹി​ന്ദു​ക്ക​ളെ അ​പ​മാ​നി​ച്ച ച​രി​ത്ര​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​തെ​ന്ന് ബി​ജെ​പി രാ​ജ്യ​സ​ഭാം​ഗം സു​ധാം​ശു ത്രി​വേ​ദി പ​റ​ഞ്ഞു. ദൈ​വ​നാ​മ​ത്തി​ല​ല്ല, ദൃ​ഢ​പ്ര​തി​ജ്ഞ​യെ​ടു​ത്താ​ണ് രാ​ഹു​ൽ ഇ​ത്ത​വ​ണ എം​പി​യാ​യ​ത്.

2014ൽ ​ഹി​ന്ദി​യി​ൽ ഈ​ശ്വ​ര നാ​മ​ത്തി​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത അ​ദ്ദേ​ഹം എ​ന്താ​ണ് മാ​റി​യ​ത്? ലോ​ക്‌​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​ൽ രാ​ഹു​ൽ ന​ട​ത്തി​യ പ​ല അ​വ​കാ​ശ​വാ​ദ​ങ്ങ​ളും ബി​ജെ​പി ചോ​ദ‍്യം​ചെ​യ്തി​ട്ടു​ണ്ടെ​ന്നും സ്പീ​ക്ക​റോ​ട് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​ജി​ജു പ​റ​ഞ്ഞു.

രാ​ഹു​ൽ എ​പ്പോ​ഴും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​തെ അ​ധി​കാ​രം ആ​സ്വ​ദി​ച്ചു. ഇ​പ്പോ​ൾ അ​ദ്ദേ​ഹം ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള ഒ​രു സ്ഥാ​ന​ത്താ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​ന്ന് ഏ​റ്റ​വും നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ പ്ര​സം​ഗ​മാ​ണ് ന​ട​ത്തി​യ​ത്. കോ​ൺ​ഗ്ര​സ് എ​പ്പോ​ഴും ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ക​യാ​ണെ​ന്നും അ​ശ്വി​നി വൈ​ഷ്ണ​വ് വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.