മോദിയുടെ മുന്നിൽ സ്പീക്കർ കുനിയുന്നുവെന്ന് രാഹുൽ
മോദിയുടെ മുന്നിൽ  സ്പീക്കർ  കുനിയുന്നുവെന്ന്  രാഹുൽ
Tuesday, July 2, 2024 2:38 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ​യി​ൽ സ്പീ​ക്ക​ർ ഓം ​ബി​ർ​ല​യും പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും ത​മ്മി​ൽ വാ​ക്പോ​ര്.

സ്പീ​ക്ക​റു​ടെ പ​ദ​വി​ക്കു ചേ​രാ​ത്ത വി​ധം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ന്നി​ൽ സ്പീ​ക്ക​ർ കു​നി​യു​ന്നു​വെ​ന്ന് ലോ​ക്സ​ഭ​യി​ൽ ഓം ​ബി​ർ​ല​യെ​യും മോ​ദി​യെ​യും മു​ന്നി​ലി​രു​ത്തി രാ​ഹു​ൽ തു​റ​ന്ന​ടി​ച്ചു.

താ​ൻ പ്ര​സം​ഗി​ക്കു​ന്പോ​ൾ മൈ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന​തും ലോ​ക്സ​ഭാ ടി​വി​യി​ൽ​നി​ന്നു വെ​ട്ടി​മാ​റ്റു​ന്ന​തും അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വാ​യ ശേ​ഷ​മു​ള്ള ഒ​ന്ന​ര മ​ണി​ക്കൂ​ർ നീ​ണ്ട ക​ന്നി​പ്ര​സം​ഗ​ത്തി​ൽ രാ​ഹു​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.