തിരുനാളാഘോഷം
1493646
Wednesday, January 8, 2025 10:45 PM IST
പാളയം സെന്റ് മൈക്കിൾസ് പള്ളി
പാളയം: സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍ വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍ പാളയം മുതല്‍ 12 വരെ നടക്കും. പത്തിന് വൈകുന്നേരം 5.45ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍ .ജോസഫ് കണിയോടിക്കല്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് കൊടിയേറ്റും. രാത്രി 7.15ന് ഇടവക ദിനാചരണവും തുടര്‍ന്ന് സ്നേഹവിരുന്നും നടക്കും. 11ന് രാവിലെ 6. 30ന് വിശുദ്ധ കുര്‍ബാന, നൊവേന. വൈകുന്നേരം ആറിന് സെന്റ് ജോര്‍ജ് കുരിശുപള്ളിയില്‍ പ്രസംഗം, ലദീഞ്ഞ് ഫാ.മാത്യു കന്നുവെട്ടിയേല്‍, 6.20ന് പള്ളിയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ ഏഴിനും 9.30നും വിശുദ്ധ കുര്‍ബാന. 11ന് പ്രദക്ഷിണം. 6.30 ന് പിന്നണിഗായകന്‍ കെ .ജി. മാര്‍ക്കോസ് നയിക്കുന്ന പാലാ മരിയസദനം കലാസമിതിയുടെ ഗാനമേളയും മെഗാഷോയും നടക്കും.
പാലയ്ക്കാട്ടുമല നിത്യസഹായ മാതാ പള്ളി
പാലയ്ക്കാട്ടുമല: നിത്യസഹായ മാതാ പള്ളിയില്‍ നിത്യസഹായ മാതാവിന്റെ തിരുനാള്‍ നാളെ മുതല്‍ 13 വരെ ആഘോഷിക്കും. നാളെ വൈകുന്നേരം നാലിന് ജപമാല, 4.30 നു കൊടിയേറ്റ്-വികാരി ഫാ.ജിസ് അമ്മനത്തുകുന്നേല്‍, തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, നൊവേന, സ്നേഹവിരുന്ന്, ആറിന് കലാസന്ധ്യ. 11 നു വൈകുന്നേരം നാലിന് തിരുസ്വരൂപ പ്രതിഷ്ഠ, അഞ്ചിന് വിശുദ്ധ കുര്‍ബാന, സന്ദേശം, നൊവേന -ഫാ. ജോസഫ് തയ്യില്‍, 6.30 നു ഇല്ലിക്കല്‍ പന്തലിലേക്ക് ജപമാല പ്രദക്ഷിണം, ലദീഞ്ഞ്. 12 നു രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം 4.30 നു തിരുനാള്‍ കുര്‍ബാന-ഫാ. ജോസഫ് കാട്ടൂര്‍, 6.15 നു പ്രദക്ഷിണം, പന്തലില്‍ ലദീഞ്ഞ്, സന്ദേശം-ഫാ. തോമസ് മധുരപ്പുഴ.
വയലാ സെന്റ് ജോർജ് പള്ളി
വയലാ: സെന്റ് ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് നാളെ വൈകുന്നേരം 4.30ന് വികാരി ഫാ. ജോസ് കോട്ടയിൽ കൊടിയേറ്റും. 4.45ന് ഫാ. ജോസഫ് തയ്യിൽ വിശുദ്ധ കുർബാനയർപ്പിക്കും. 6.15ന് ആഘോഷമായ ജപമാല പ്രദക്ഷിണം.
11ന് വൈകുന്നേരം പുത്തനങ്ങാടി കുരിശുപള്ളിയിൽ ഫാ. ജോസ്മോൻ പെരുവാചിറയിലും അഞ്ചിന് സേവ്യർഗിരി കുരിശുപള്ളിയിൽ ഫാ.ജോജോ വാഴപള്ളിലും സെന്റ് മേരീസ് കുരിശുപള്ളിയിൽ ഫാ. ഡെൻസൺ ജോൺ കൂറ്റാരപ്പള്ളിലും വിശുദ്ധ കുർബാനയർപ്പിക്കും. എട്ടിന് ടൗൺ കുരിശുപള്ളിയിൽ പ്രദക്ഷിണസംഗമം. 8.45ന് ഫാ. മാത്യു ജയിംസ് മതിലകത്ത് തിരുനാൾ സന്ദേശം നൽകും.
12ന് ഏഴിന് വികാരി ഫാ. ജോസ് കോട്ടയിൽ വിശുദ്ധ കുർബാനയർപ്പിക്കും. 4.30ന് ഫാ. ജസ്റ്റിൻ പാളിയിൽ ആഘോഷമായ തിരുനാൾ കുർബാനയർപ്പിക്കും. 6.30ന് ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം. 7.45ന് നാടകം. തിരുനാൾ ദിനങ്ങളിൽ കഴുന്ന് എഴുന്നള്ളിക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുമെന്ന് വികാരി ഫാ. ജോസ് കോട്ടയിൽ അറിയിച്ചു.
മുത്തോലി സെന്റ് ജോർജ് പള്ളി
മുത്തോലി: സെന്റ് ജോര്‍ജ് പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നു മുതല്‍ 12 വരെ ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.30ന് കൊടിയേറ്റ് -ഫാ. കുര്യന് വരിക്കമാക്കല്‍. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. രാത്രി 7.30 ന് തിരുവനന്തപുരം സാഹിതിയുടെ നാടകം - മുച്ചീട്ടു കളിക്കാരന്റെ മകള്‍. 10നും 11നും വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന. പ്രധാന തിരുനാള്‍ ദിനമായ 12ന് രാവിലെ ഏഴിനും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. 6.30ന് പ്രദക്ഷിണം. തുടര്‍ന്ന് ആകാശ വിസ്മയം.
അര്‍ത്തുങ്കല്‍ തിരുനാള്‍ പതാക പ്രയാണം
പാലാ:അര്‍ത്തുങ്കല്‍ ബെസിലിക്കയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ മകരം തിരുനാളിനു പ്രാരംഭം കുറിക്കുന്ന കൊടിയേറ്റിനുള്ള പതാക 25ാം തവണയും പാലാ സെന്റ് ജോസഫ് ചാരിറ്റബിള്‍ റിലീജിയസ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പത്തിന് ഉച്ചക്ക് ഒന്നിന് പാലാ വലവൂരില്‍നിന്ന് ആഘോഷമായി അനേകം വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെടും. പാലാ കുരിശുപള്ളി ജംഗ്ഷന്, സ്റ്റേഡിയം ജംഗ്ഷന്, റിവര്‍വ്യൂ റോഡുവഴി കൊട്ടാരമറ്റം, ചേര്‍പ്പുങ്കല്‍, കിടങ്ങൂര്‍, ഏറ്റുമാനൂര്‍, നീണ്ടൂര്‍, കല്ലറ, തണ്ണീര്‍മുക്കം ബണ്ട്, ചേര്‍ത്തല വഴി വൈകുന്നേരം നാലിന് അര്‍ത്തുങ്കല്‍ ബെസിലിക്കയില്‍ എത്തിച്ചേരും. തുടര്‍ന്ന് 6.30 ന് കൊടിയേറ്റ് തിരുക്കര്‍മം നടക്കും.