ചക്കാമ്പുഴ പള്ളി തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും
1493623
Wednesday, January 8, 2025 9:10 PM IST
പാലാ: ചക്കാമ്പുഴ ലോരേത്തുമാത പള്ളി തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. വൈകിട്ട് നാലിന് വിശുദ്ധ കുർബാനയോടെയാണ് കൊടിയേറ്റ് ചടങ്ങുകൾ നടക്കുന്നത്.
ജനുവരി 12ന് പ്രധാന തിരുനാൾ നടക്കും. വൈകിട്ട് നാലിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് മണ്ണക്കനാട് സെന്റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. സ്ക്കറിയ മലമാക്കൽ മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് ചക്കാമ്പുഴ കപ്പേളയിലേക്ക് പ്രദക്ഷിണം നടക്കും. രാത്രി എട്ടിന് ചക്കാമ്പുഴ ആശുപത്രി കവലയിൽ ഫാ. ജോസഫ് മൈലംപറമ്പിൽ സന്ദേശം നൽകും.
വെള്ളിയാഴ്ച നാലിന് കൊടിയേറ്റിനും പള്ളിയിലെ ശുശ്രൂഷകൾക്കും ശേഷം വൈകിട്ട് ഏഴിന് കൊച്ചിൻ ഡ്രീം അവതരിപ്പിക്കുന്ന മെഗാ ഷോയും അരങ്ങേറും. ജനുവരി 11 ശനിയാഴ്ച വൈകിട്ട് നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. മാത്യു കവളംമാക്കൽ മുഖ്യകർമ്മികത്വം വഹിക്കും.
തുടർന്ന് ആശുപത്രി ജംഗ്ഷനിലേക്ക് ജപമാല പ്രദക്ഷിണവും വൈകിട്ട് എട്ടിന് സ്നേഹവിരുന്നും നടക്കും.