പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ജി​മ്മി ജോ​ര്‍​ജ് സ്‌​റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്നുവ​രു​ന്ന അ​ഖി​ലേ​ന്ത്യ അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വോ​ളി​ബോ​ളി​ല്‍ കേ​ര​ള വാ​ഴ്സി​റ്റി സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ പ​ഞ്ചാ​ബ് സ​ര്‍​വ​ക​ലാ​ശാ​ല ച​ണ്ഡി​ഗ​ഡി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു സെ​റ്റു​ക​ള്‍​ക്ക് മ​റി​ക​ട​ന്നാ​ണ് കേ​ര​ള സെ​മി​യി​ല്‍ എ​ത്തി​യ​ത്.

സ്‌​കോ​ര്‍ 25 - 22, 25 - 27, 25 --23, 25-16. മ​റ്റൊ​രു ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ല്‍ മ​ദ്രാ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി ചെ​ന്നൈ അ​ത്യ​ന്ത്യം വാ​ശി​യേ​റി​യ അ​ഞ്ചു സെ​റ്റ് നീ​ണ്ട പോ​രാ​ട്ട​ത്തി​ല്‍ ക​ലിം​ഗ ഇ​ന്‍​സ്റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്‌​നോ​ള​ജി ഭു​വ​നേ​ശ്വ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി സെ​മി​ഫൈ​ന​ലി​ല്‍ എ​ത്തു​ന്ന ര​ണ്ടാ​മ​ത്തെ ടീ​മാ​യി. സ്‌​കോ​ര്‍ 22- 25, 24 -26, 25 -18, 30 -28, 15- 6.

ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ സെ​മി​ ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഇ​ന്നു വൈ​കു​ന്നേ​രം 3. 30ന് ​സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജി​മ്മി ജോ​ര്‍​ജ് സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കും. ചാ​മ്പ്യ​ന്‍​ഷിപ്പ് വെ​ള്ളി​യാ​ഴ്ച സ​മാ​പി​ക്കും.