കാ​ഞ്ഞി​ര​പ്പ​ള്ളി: സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജി​ന്‍റെ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന രാ​ജ്യാ​ന്ത​ര ശാ​സ്ത്ര സ​മ്മേ​ള​നം ഐ​സി​എ​എം-2025 ഇ​ന്ന് ആ​രം​ഭി​ക്കും. മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് എ​ന്ന നൂ​ത​ന ശാ​സ്ത്ര വി​ഷ​യ​ത്തി​ൽ ഊ​ന്നി ന​ട​ക്കു​ന്ന ഈ ​കോ​ൺ​ഫ​റ​ൻ​സി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള ശാ​സ്ത്ര​ജ്ഞ​രും ഗ​വേ​ഷ​ക​രും വി​ദ്യാ​ർ​ഥി​ക​ളും പ​ങ്കെ​ടു​ക്കും.

ശ്രീ​നി​വാ​സ രാ​മാ​നു​ജ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബേ​സി​ക് സ​യ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ.​സി.​എ​ച്ച്. സു​രേ​ഷ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ട്രി​വാ​ൻ​ഡ്രം എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റി​സ​ർ​ച്ച് പാ​ർ​ക്ക് ഡ​യ​റ​ക്ട​റും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​റു​മാ​യ ഡോ. ​സാ​ബു തോ​മ​സ് ച​ട​ങ്ങി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​സീ​മോ​ൻ തോ​മ​സ് ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പ്ര​ഫ. അ​ജ​യ​ൻ വി​നു- ന്യൂ ​കാ​സ്റ്റി​ൽ യൂ​ണി​വേ​ഴ്സി​റ്റി, ഓ​സ്ട്രേ​ലി​യ, പ്ര​ഫ. ര​മ​ൺ സിം​ഗ് - മോ​ണാ​ഷ് യൂ​ണി​വേ​ഴ്സി​റ്റി, ഓ​സ്ട്രേ​ലി​യ, പ്ര​ഫ. ഹെ​ൻ​ട്രി- എ​ലിം ഇ​ന്തോ​നേ​ഷ്യ, ഡോ. ​ഫ്രാ​ങ്ക്ലി​ൻ ഗ്രി​ഗ​റി - പോ​ള​ണ്ട്, ഡോ. ​അ​ജ​യ​ഘോ​ഷ്, ഡോ.​ഇ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ - സ്കൂ​ൾ ഓ​ഫ് സ​യ​ൻ​സ​സ്, കോ​ട്ട​യം തു​ട​ങ്ങി മെ​റ്റീ​രി​യ​ൽ സ​യ​ൻ​സി​ൽ ലോ​ക​ത്തിലെത​ന്നെ വി​ഖ്യാ​ത ഗ​വേ​ഷ​ക​ർ ഈ ​പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​കും.

രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നു​ള്ള 140 ഓ​ളം ഗ​വേ​ഷ​ക പ്ര​ബ​ന്ധ​ങ്ങ​ളാ​ണ് ര​ണ്ടു നാ​ൾ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഈ ​രാ​ജ്യാ​ന്ത​ര സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ക. കോ​ൺ​ഫ​റ​ൻ​സി​ലെ ഏ​റ്റ​വും മി​ക​ച്ച പ്ര​സ​ന്‍റേ​ഷ​നും പോ​സ്റ്റ​റി​നും പ്ര​ത്യേ​ക അ​വാ​ർ​ഡ് ഉ​ണ്ടാ​യി​രി​ക്കും. അ​മേ​രി​ക്ക​യി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഫി​സി​ക്സ് ആ​ണ് പ​രി​പാ​ടി​യു​ടെ പ​ബ്ലി​ക്കേ​ഷ​ൻ​സ് സ്പോ​ൺ​സ​ർ.

ആ​ധു​നി​ക വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ വ​മ്പി​ച്ച മാ​റ്റ​ങ്ങ​ൾ​ക്കു വ​ഴി തു​റ​ക്കു​ന്ന ന​വീ​ന ഗ​വേ​ഷ​ണ മേ​ഖ​ല​യാ​ണ് മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ​സ്. പു​തി​യ​ത​രം സെ​മി ക​ണ്ട​ക്ട​റു​ക​ൾ, മി​ക​ച്ച രീ​തി​യി​ൽ വൈ​ദ്യു​തി ക​ട​ത്തി​വി​ടു​ന്ന ചാ​ല​ക​വ​സ്തു​ക്ക​ൾ, സൂ​ര്യ​പ്ര​കാ​ശ​ത്തി​ൽ മ​ങ്ങാ​ത്ത പെ​യി​ന്‍റു​ക​ൾ തു​ട​ങ്ങി​യ വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ് വ​ഹി​ക്കു​ന്ന പ​ങ്ക് നി​ര​വ​ധി​യാ​ണ്. ലോ​ക​മെ​മ്പാ​ടു​മു​ള്ള ശാ​സ്ത്ര ഗ​വേ​ഷ​ക​ർ​ക്കൊ​പ്പം വ്യ​വ​സാ​യ ലോ​ക​വും ക​ണ്ണു​ന​ട്ടി​രി​ക്കു​ന്ന മേ​ഖ​ല​യി​ലു​ള്ള ഒ​രു സു​പ്ര​ധാ​ന സ​മ്മേ​ള​ന​മാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് പ​രി​ന്തി​രി​ക്ക​ൽ, ബ​ർ​സാ​ർ റ​വ.​ഡോ. മ​നോ​ജ് പാ​ല​ക്കു​ടി, കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ ഡോ.​ആ​ർ.​ഡി. അ​രു​ൺ രാ​ജ്, ഡോ. ​റാ​ണി അ​ൽ​ഫോ​ൻ​സാ ജോ​സ്, ഡോ. ​ജെ​സ്ബി ജോ​ർ​ജ്, ഡോ.​എ​സ്. പ്ര​ശാ​ന്ത് കു​മാ​ർ, ഡോ. ​ജ്യോ​തി എ​ബ്രാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.