തിരുനാളാഘോഷം
1493643
Wednesday, January 8, 2025 10:45 PM IST
ഇളങ്ങോയി മാർ സ്ലീവാ പള്ളി
ഇളങ്ങോയി: മാർ സ്ലീവാ പള്ളിയിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ നാളെ മുതൽ 12 വരെ നടക്കുമെന്ന് വികാരി ഇൻ ചാർജ് ഫാ. ഡെന്നോ മരങ്ങാട്ട് അറിയിച്ചു. നാളെ വൈകുന്നേരം നാലിന് കൂട്ടായ്മകളിൽ നിന്ന് കഴുന്നുപ്രദക്ഷിണം, 4.30ന് കൊടിയേറ്റ്, നൊവേന, വിശുദ്ധ കുർബാന, ആറിന് സെമിത്തേരി സന്ദർശനം, വെഞ്ചരിപ്പ്, 6.30ന് കൂട്ടായ്മകളിലേയ്ക്ക് തിരുസ്വരൂപങ്ങൾ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം.
11ന് വൈകുന്നേരം നാലിന് ജപമാല, കഴുന്ന് നേർച്ച, 4.30ന് വിശുദ്ധ കുർബാന, നൊവേന, ആറിന് വാഹനവെഞ്ചരിപ്പ്, 6.15ന് നാലാംമൈൽ കുരിശപള്ളിയിലേയ്ക്ക് പ്രദക്ഷിണം, രാത്രി 8.30ന് സമാപനാശീർവാദം, ആകാശവിസ്മയം. 12ന് രാവിലെ 5.15ന് പ്രഭാതപ്രാർഥന, 5.30ന് വിശുദ്ധ കുർബാന, ഒന്‍പതിന് കഴുന്നുനേർച്ച, 9.30ന് തിരുനാൾ കുർബാന, തുടർന്ന് കുരിശടി ചുറ്റി പ്രദക്ഷിണം, സ്നേഹവിരുന്ന്, വൈകുന്നേരം അഞ്ചിന് കലാവിസ്മയം, രാത്രി ഏഴിന് ഗാനമേള.
പടനിലം സെന്റ് സെബാസ്റ്റ്യൻസ് പള്ളി
പടനിലം: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ നാളെ മുതൽ 19 വരെ നടക്കുമെന്ന് വികാരി ഫാ. സിബി തോമസ് കുരിശുംമൂട്ടിൽ അറിയിച്ചു. നാളെ വൈകുന്നേരം 4.45ന് കൊടിയേറ്റ്, അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 11ന് വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന.
12ന് രാവിലെ എട്ടിന് വിശുദ്ധ കുർബാന, നൊവേന. 13 മുതൽ 17 വരെ വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, നൊവേന. 18ന് വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, നൊവേന, രാത്രി ഏഴിന് ഗാനമേള. 19ന് വൈകുന്നേരം 4.15ന് തിരുനാൾ കുർബാന - സീറോ മലബാർ സഭ കൂരിയ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ആറിന് തെക്കേത്തുകവലചുറ്റി കിഴക്കുഭാഗം പന്തലിലേക്കു പ്രദക്ഷിണം, തുടർന്ന് ലൈറ്റ് ആൻഡ് സൗണ്ട് ഷോ, രാത്രി ഒന്‍പതിന് ഉത്പന്ന ലേലം.
എലിക്കുളം ഉണ്ണിമിശിഹാ പള്ളി
എലിക്കുളം: ഉണ്ണിമിശിഹാ പള്ളിയിൽ ഉണ്ണിമിശിഹായുടെ ദർശന ത്തിരുനാൾ നാളെ മുതൽ 12വരെ നടക്കുമെന്ന് വികാരി ഫാ. ജെയിംസ് തെക്കുംചേരിക്കുന്നേൽ അറിയിച്ചു. നാളെ രാവിലെ 6.10ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്, തിരുസ്വരൂപം പ്രതിഷ്ഠിക്കൽ, 5.15ന് വിശുദ്ധ കുർബാന, സന്ദേശം, തുടർന്ന് സെമിത്തേരി സന്ദർശം, നേർച്ച വിതരണം.
11ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം 4.30ന് ദർശന പ്രദക്ഷിണം, അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, 6.15ന് കുരിശടി ചുറ്റി പ്രദക്ഷിണം, രാത്രി 7.15ന് സ്നേഹവിരുന്ന്, 7.30ന് കലാസന്ധ്യ. 12ന് രാവിലെ 5.15നും 6.45നും 10നും വിശുദ്ധ കുർബാന, സന്ദേശം, വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, 5.30ന് പ്രദക്ഷിണം, 6.45ന് നേർച്ച സാധനങ്ങളുടെ ലേലം, രാത്രി ഏഴിന് ഗാനമേള.
കടയനിക്കാട് സെന്റ് മേരീസ് പള്ളി
കടയനിക്കാട്: സെൻ മേരീസ് പള്ളിയിൽ പരിശുദ്ധ വ്യാകുല മാതാവിന്റെ തിരുനാളിന് തുടക്കമായി. ഇന്ന് വൈകുന്നേരം 4. 30ന് ജപമാല, അഞ്ചിന് മധ്യസ്ഥ പ്രാർഥന, വിശുദ്ധ കുർബാന. നാളെ വൈകുന്നേരം നാലിന് കൊടിയേറ്റ്, 4.30ന് വിശുദ്ധ കുർബാന, തുടർന്ന് സെമിത്തേരി സന്ദർശനം, രാത്രി ഏഴിന് ഗാനമേള.
11ന് വൈകുന്നേരം 4.45ന് വിശുദ്ധ കുർബാന, 6.15ന് ഇടയിരിക്കപ്പുഴയിലേക്ക് പ്രദക്ഷിണം. തുടർന്ന് കരിമരുന്ന് കലാപ്രകടനം. 12ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുനാൾ കുർബാന, സന്ദേശം, തുടർന്ന് വിശുദ്ധ ഗീവർഗീസിന്റെ കുരിശടിയിലേക്കു പ്രദക്ഷിണം, ഉത്പന്ന ലേലം.
പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ
തിരുനാളും കുരിശടി വെഞ്ചരിപ്പും
കാഞ്ഞിരപ്പള്ളി: പൊടിമറ്റം സെന്റ് മേരീസ് പള്ളിയില്‍ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും വിശുദ്ധ യൗസേപ്പിതാവിന്റെയും സംയുക്ത തിരുനാള്‍ നാളെ മുതൽ 12വരെ നടക്കും. തിരുനാളിനോടനുബന്ധിച്ച് പൊടിമറ്റം - ആനക്കല്ല് റോഡിനു സമീപം നിർമാണം പൂർത്തികരിച്ച പുതിയ കുരിശടിയുടെ വെഞ്ചരിപ്പും ഇടവക ദിനാഘോഷവും നടക്കും. നാളെ വൈകുന്നേരം 4.30ന് വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം തിരുനാള്‍ കൊടിയേറ്റും. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന.
11ന് ഉച്ചകഴിഞ്ഞ് 2.30ന് വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തില്‍ കഴുന്നുപ്രദക്ഷിണം, വൈകുന്നേരം 4.15ന് വിശുദ്ധ കുര്‍ബാന, 6.15ന് കെകെ റോഡിലൂടെയും പൊടിമറ്റം - ആനക്കല്ല് റോഡിലൂടെയുമായി പ്രദക്ഷിണം, തുടർന്ന് പുതിയ കുരിശടിയുടെ വെഞ്ചരിപ്പ് കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ നിർവഹിച്ച് തിരുനാള്‍ സന്ദേശം നൽകും.
12ന് ഉച്ചകഴിഞ്ഞ് 2.15ന് വിവിധ കൂട്ടായ്മകളുടെ കഴുന്നു പ്രദക്ഷിണം, 4.30ന് തിരുനാൾ കുർബാന, തുടർന്ന് പ്രദക്ഷിണം, കലാസന്ധ്യ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ മുഖ്യാതിഥിയായിരിക്കും.
വികാരി ഫാ. മാര്ട്ടിന് വെള്ളിയാംകുളം, അസിസ്റ്റന്റ് വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, കണ്‍വിനര്‍ സെബാസ്റ്റ്യന്‍ കൊല്ലക്കൊമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.