രാ​മ​പു​രം: വി​ദേ​ശ​ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് സ​ഹോ​ദ​ര​ങ്ങ​ളി​ല്‍നി​ന്നും 81,300 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി തെ​ന്ന​ല പു​തു​പ്പ​റ​മ്പുകാ​ട്ടി​ല്‍ ഷ​റ​ഫു​ദീനെ (34) യാണ് രാ​മ​പു​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2024 ന​വം​ബ​ര്‍ മാ​സം മു​ത​ല്‍ പ​ല ത​വ​ണ​യാ​യി വെ​ളി​യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വി​ന് ദു​ബാ​യി​ലെ ക​മ്പ​നി​യി​ല്‍ ജോ​ലി​യും ഇ​യാ​ളു​ടെ സ​ഹോ​ദ​രി​ക്കു ന​ഴ്‌​സിം​ഗ് ജോ​ലി​യും വാ​ങ്ങി ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ഇ​വ​രു​ടെ അ​ക്കൗ​ണ്ടി​ല്‍‌നി​ന്നും ഗൂ​ഗി​ള്‍ പേ ​വ​ഴി ഷ​റ​ഫു​ദീന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് 81,300 രൂ​പ വാ​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ജോ​ലി ന​ല്‍​കാ​തെ​യും പ​ണം തി​രി​കെ ന​ല്‍​കാ​തെ​യും ഇ​വ​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യെത്തു​ട​ര്‍​ന്ന് രാ​മ​പു​രം പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. കു​റ​വി​ല​ങ്ങാ​ട്, പ​ള്ളി​ക്ക​ത്തോ​ട്, കൂ​ത്താ​ട്ടു​കു​ളം എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രേ സ​മാ​ന​മാ​യ നി​ര​വ​ധി പ​രാ​തി​ക​ള്‍ ഉ​ള്ള​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി.​കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.