ചേര്‍പ്പുങ്കല്‍ പള്ളിയിലെ ‘അനുഗ്രഹദായകന്‍ ഉണ്ണീശോ’ എന്ന ഗാനം വൈറലാവുന്നു
1493648
Wednesday, January 8, 2025 10:45 PM IST
ചേര്‍പ്പുങ്കല്‍: പുതുവര്‍ഷത്തില്‍ ചേര്‍പ്പുങ്കല്‍ ഫൊറോന പള്ളി തിരുനാളിനോടനുബന്ധിച്ച് റിലീസ് ചെയ്ത അനുഗ്രഹദായകന്‍ ഉണ്ണീശോ എന്ന ഗാനം വൈറലാവുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ആയിരങ്ങളാണ് യുട്യൂബിലും മറ്റുമായി കണ്ടത്. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടാണ് ഗാനം പ്രകാശനം ചെയ്തത്.
ചേര്‍പ്പുങ്കല്‍ ഇടവകക്കാരനായ റോയി വര്‍ഗീസ് കുളങ്ങര രചിച്ച്, പൂഞ്ഞാര്‍ വിജയന് ഈണം നല്കിയ ഗാനം നിരവധി ക്രിസ്ത്യന്‍ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയയായ ചേര്‍പ്പുങ്കല്‍ ഇടവകക്കാരി മരിയ കോലടിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചേര്‍പ്പുങ്കല്‍ പള്ളിയുടെ ഔദ്യോഗിക യുടൂബ് ചാനല്‍ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.