തി​രു​വ​ന​ന്ത​പു​രം: മു​ത്തോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​വു​മാ​യി മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ ഇ​ട​പെ​ട​ല്‍. പ​ഞ്ചാ​യ​ത്തി​ലെ പ​ത്തോ​ളം കു​ടി​വെ​ള്ള​സ​മി​തി​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം എ​ത്തി​ക്കു​ന്ന​തി​നാ​യി നി​ല​വി​ലു​ള്ള പ​ദ്ധ​തി​ക​ളി​ല്‍​നി​ന്ന് 5.5 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശി​ച്ചു. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യും ജ​ല​നി​ധി​യും സം​യു​ക്ത​മാ​യി ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി. ജോ​സ് കെ. ​മാ​ണി എം​പി ന​ൽ​കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ശ്നപ​രി​ഹാ​ര​ത്തി​ന് മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​ഞ്ചാ​യ​ത്തി​ലാ​കെ 45 വ്യ​ത്യ​സ്ത ചെ​റു​കി​ട കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളാ​ണു​ള്ള​ത്. ഇ​തി​ല്‍ 10 പ​ദ്ധ​തി​ക​ളി​ലാ​ണ് ജ​ല​ദൗ​ര്‍​ല​ഭ്യം നേ​രി​ടു​ന്ന​ത്. ഈ ​സ​മി​തി​ക​ളി​ല്‍ നാ​ലെ​ണ്ണ​ത്തി​ല്‍ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നാ​യി ജ​ല​നി​ധി​യെ മ​ന്ത്രി ചു​മ​ത​ല​പ്പെ​ടു​ത്തി. ആ​വ​ശ്യ​മാ​യ വെ​ള്ളം വാ​ട്ട​ര്‍ അഥോ​റി​റ്റി നി​ല​വി​ലു​ള്ള ലൈ​നി​ല്‍നി​ന്ന് ല​ഭ്യ​മാ​ക്കും. ഇ​തു ടാ​ങ്കു​ക​ളി​ല്‍ എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി ജ​ല​നി​ധി ന​ട​പ്പി​ലാ​ക്കും. ഇ​തി​നാ​യി നാ​ലു സം​പു​ക​ളും ആ​വ​ശ്യ​മാ​യ പൈ​പ്പ് ലൈ​നു​ക​ളും സ്ഥാ​പി​ക്കും. ജ​ലം നേ​രി​ട്ട് വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ ക​ഴി​യാ​ത്ത സ്ഥ​ല​ങ്ങ​ളി​ല്‍ ഇ​ട​യ്ക്കുവ​ച്ച് ജ​ലം ശേ​ഖ​രി​ച്ച് മെ​യി​ന്‍ ടാ​ങ്കി​ലേ​ക്കു പ​മ്പ് ചെ​യ്യു​ന്ന സം​വി​ധാ​നം സം​പ്.

ശേ​ഷി​ക്കു​ന്ന ആ​റെ​ണ്ണ​ത്തി​ലേ​ക്ക് വാ​ട്ട​ര്‍ അഥോ​റിറ്റി​യു​ടെ മെ​യി​ന്‍ ടാ​ങ്കി​ല്‍നി​ന്നാ​ണ് ജ​ലം എ​ത്തി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ മു​ത്തോ​ലി ക​ട​വി​ല്‍ സ്ഥി​ത ചെ​യ്യു​ന്ന പ്ലാ​ന്‍റി​ല്‍നി​ന്ന് അ​ള്ളു​ങ്ക​ല്‍​ക്കു​ന്ന് ടാ​ങ്കി​ലേ​ക്കു​ള്ള പ​മ്പിംഗ് മെ​യി​ന്‍ കാ​ല​പ്പ​ഴ​ക്കം മൂ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. നാ​ലു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ഴ​യ ലൈ​ന്‍ മാ​റ്റി പു​തി​യ ലൈ​ന്‍ സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം സു​ഗ​മാ​ക്കാ​നാ​ണ് വാ​ട്ട​ര്‍ അ​തോ​റ്റി​യു​ടെ പ​ദ്ധ​തി.

ഈ ​ര​ണ്ടു പ്ര​വ​ര്‍​ത്തി​ക​ളി​ലൂ​ടെ മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ന്‍ കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലും മ​തി​യാ​യ ജ​ലം എ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ വ്യ​ക്ത​മാ​ക്കി. മു​ത്തോ​ലി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത് ജി., ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ, സ്റ്റാ​ന്‍​ഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ മു​ണ്ട​മ​റ്റം, സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​സാ​ബു ഡി. ​മാ​ത്യു, ഉ​ല്ലാ​സ് സി.​എ​സ്., മാ​ത്തു​ക്കു​ട്ടി മാ​ത്യു, ജോ​യി തോ​മ​സ് എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന സം​ഘ​വു​മാ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ച​ർ​ച്ച ന​ട​ത്തി.