എ​രു​മേ​ലി: ച​​ന്ദ​​ന​​ക്കു​​ടം, പേ​​ട്ട​​തു​​ള്ള​ൽ എ​ന്നി​വ മു​​ൻ​​നി​​ർ​​ത്തി എ​രു​മേ​ലി​യി​ൽ വി​​പു​​ല​​മാ​​യ സു​​ര​​ക്ഷാ​​സ​​ന്നാ​​ഹ​​ങ്ങ​​ളും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ളും ഒ​​രു​​ക്കി​​യെ​​ന്ന് എ​​സ്പി ഷാ​​ഹു​​ൽ ഹ​​മീ​​ദ് അ​​റി​​യി​​ച്ചു. ജി​​ല്ലാ ക​​ള​​ക്ട​​ർ സ്ഥ​​ല​​ത്തെ​​ത്തി മേ​​ൽ​​നോ​​ട്ടം വ​​ഹി​​ക്കും. കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ഡി​​വൈ​​എ​​സ്പി എം. ​​അ​​നി​​ൽ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ. ആ​​യി​​ര​​ത്തോ​​ളം പോ​​ലീ​​സു​​കാ​​ർ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​കും. ഗ​​താ​​ഗ​​തം ത​​ട​​യാ​​തെ വ​​ൺ​​വേ​​യും നി​​യ​​ന്ത്ര​​ണ​​വും ഏ​​ർ​​പ്പെ​​ടു​​ത്തി​​യാ​​ണ് ട്രാ​​ഫി​​ക് ക്ര​​മീ​​ക​​രി​​ക്കു​​ക​​യെ​​ന്ന് പോ​​ലീ​​സ് അ​​റി​​യി​​ച്ചു.

ച​​ന്ദ​​ന​​ക്കു​​ട ഘോ​​ഷ​​യാ​​ത്ര​​യ്ക്ക് മു​​മ്പ് സ​​ന്ധ്യ​​യോ​​ടെ അ​​മ്പ​​ല​​പ്പു​​ഴ സം​​ഘ​​വു​​മാ​​യി ജ​​മാ​​അ​​ത്ത് സൗ​​ഹൃ​​ദ സ​​മ്മേ​​ള​​നം ന​​ട​​ത്തും. സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് സ്വീ​​ക​​ര​​ണം ന​​ൽ​​കും. ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് നാ​​സ​​ർ പ​​ന​​ച്ചി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കു​​ന്ന സൗ​​ഹൃ​​ദ സ​​മ്മേ​​ള​​നം ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി ഉ​​ദ്‌​​ഘാ​​ട​​നം ചെ​​യ്യും.

രാ​​ഹു​​ൽ ഈ​​ശ്വ​​ർ മു​​ഖ്യ​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. വി​​വി​​ധ ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ളും രാ​​ഷ്‌​ട്രീ​യ സാ​​മു​​ദാ​​യി​​ക സാം​​സ്‌​​കാ​​രി​​ക പ്ര​​മു​​ഖ​​രും പ​​ങ്കെ​​ടു​​ക്കും. സൗ​​ഹൃ​​ദ സ​​മ്മേ​​ള​​ന​​ത്തി​​ന് ശേ​​ഷം ച​​ന്ദ​​ന​​ക്കു​​ട ഘോ​​ഷ​​യാ​​ത്ര​​യു​​ടെ ഉ​​ദ്‌​​ഘാ​​ട​​ന സ​​മ്മേ​​ള​​നം നൈ​​നാ​​ർ മ​​സ്ജി​​ദി​​ന്‍റെ മു​​ന്നി​​ൽ ന​​ട​​ക്കും.

പൊ​​തു​​സ​​മ്മേ​​ള​​നം മ​​ന്ത്രി വി.​​എ​​ൻ. വാ​​സ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഘോ​​ഷ​​യാ​​ത്ര ഉ​​ദ്ഘാ​​ട​​ന​​വും ഫ്ലാ​​ഗ് ഓ​​ഫും മ​​ന്ത്രി റോ​​ഷി അ​​ഗ​​സ്റ്റി​​ൻ നി​​ർ​​വ​​ഹി​​ക്കും. ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, എം​​എ​​ൽ​​എ മാ​​രാ​​യ സെ​​ബാ​​സ്റ്റ്യ​​ൻ കു​​ള​​ത്തു​​ങ്ക​​ൽ, പ്ര​​മോ​​ദ് നാ​​രാ​​യ​​ണ​​ൻ, എ​​രു​​മേ​​ലി ഫൊ​​റോ​​നാ വി​​കാ​​രി ഫാ. ​​വ​​ർ​​ഗീ​​സ് പു​​തു​​പ്പ​​റ​​മ്പി​​ൽ, ദേ​​വ​​സ്വം ബോ​​ർ​​ഡ് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്. പ്ര​​ശാ​​ന്ത്, ജി​​ല്ലാ ക​​ള​​ക്ട​​ർ ജോ​​ൺ വി. ​​സാ​​മു​​വ​​ൽ, ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് ഷാ​​ഹു​​ൽ ഹ​​മീ​​ദ്, സാ​​മൂ​​ഹി​​ക സാം​​സ്‌​​കാ​​രി​​ക, സാ​​മു​​ദാ​​യി​​ക, നേ​​താ​​ക്ക​​ൾ, ജ​​ന​​പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

ച​​ന്ദ​​ന​​ക്കു​​ടം ഘോ​​ഷ​​യാ​​ത്ര​​യു​​ടെ റൂ​​ട്ട്, സ​​മ​​യം ചു​​വ​​ടെ:

രാ​​ത്രി 7.30 ന് ​​പേ​​ട്ട​​ക്ക​​വ​​ല​​യി​​ൽ​നി​​ന്നു പു​​റ​​പ്പെ​​ടും. എ​​ട്ടി​​ന് പൂ​​വ​​ത്തു​​ങ്ക​​ൽ ഗേ​​റ്റ്, 8.30ന് ​​ച​​ര​​ള മ​​സ്ജി​​ദ്, 9.30ന് ​​പ്രൈ​​വ​​റ്റ് ബ​​സ് സ്റ്റാ​​ൻ​​ഡ്, 10ന് ​​പേ​​ട്ട​​ക്ക​​വ​​ല​​യും കൊ​​ച്ച​​മ്പ​​ല​​വും 11.15ന് ​​ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ സ്വീ​​ക​​ര​​ണം, 11.30ന് ​​വ​​ലി​​യ​​മ്പ​​ലം, 11.50ന് ​​ചെ​​മ്പ​​ക​​ത്തു​​ങ്ക​​ൽ സ്റ്റേ​​ഡി​​യം, 12.15ന് ​​പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ ജം​​ഗ്ഷ​​ൻ, 12.20ന് ​​കെ​​എ​​സ്ഇ​​ബി ഓ​​ഫീ​​സ്, 12.50 തി​​രി​​ച്ചു രാ​​ജാ പ​​ടി, 12.55ന് ​​കെ​​എ​​സ്ആ​​ർ​​ടി​​സി, 1.20 ന് ​​മാ​​ർ​​ക്ക​​റ്റ് ​ജം​​ഗ്ഷ​​ൻ, വാ​​ഴ​​ക്കാ​​ല, 1.55ന് വി​​ല​​ങ്ങു​​പാ​​റ, തു​​ട​​ർ​​ന്ന് സ​​മാ​​പ​​നം നൈ​​നാ​​ർ മ​​സ്ജി​​ദി​​ൽ.