75 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി
Thursday, September 26, 2024 7:43 AM IST
ശ്രീ​ക​ണ്ഠ​പു​രം: ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ൽ തോ​ട്ടി​ൻ ക​ര​യി​ൽ ചാ​രാ​യ നി​ർ​മാ​ണ​ത്തി​നാ​യി സൂ​ക്ഷി​ച്ച 75 ലി​റ്റ​ർ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു. പാ​ടാം​ക​വ​ല- കാ​ഞ്ഞി​ര​ക്കൊ​ല്ലി റോ​ഡി​ലു​ള്ള തോ​ട്ടി​ൻ ക​ര​യി​ലാ​ണ് വാ​ഷ് ക​ണ്ടെ​ത്തി​യ​ത്.

ശ്രീ​ക​ണ്ഠ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍റ​ലി​ജ​ൻ​സ് ഓ​ഫീ​സ​ർ പി.​ആ​ർ. സ​ജീ​വ​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ല​ത്തീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം.​പി. ഹാ​രി​സ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ കെ. ​റിം​ന, ഡ്രൈ​വ​ർ കെ.​വി. പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.