ഇ​രി​ക്കൂ​ർ തീ​ർഥാട​ന​പാ​ത​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു
Monday, September 23, 2024 1:35 AM IST
ഇ​രി​ക്കൂ​ർ: മ​ല​യോ​ര​ത്തെ പ്ര​ധാ​ന തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ഇ​രി​ക്കൂ​ർ മാ​മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വി ക്ഷേ​ത്ര​ത്തി​ലേ​ക്കും നി​ലാ​മു​റ്റം പ​ള്ളി​യി​ലേ​ക്കു​മു​ള്ള തീ​ർ​ഥാ​ട​ന​പാ​ത​യു​ടെ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു. പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ മാ​മാ​നി​ക്കു​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശം പൊ​ളി​ക്കു​ന്ന​തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വച്ച​ത്.

അ​നു​മ​തി ല​ഭി​ച്ച മു​റ​യ്ക്കാ​ണ് പ്ര​വൃ​ത്തി പു​നരാ​രം​ഭി​ച്ച​ത്. ക്ഷേ​ത്ര​ത്തി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ട​ക​ൾ എ​ല്ലാം പൊ​ളി​ച്ചു മാ​റ്റു​ന്ന പ്ര​വൃ​ത്തി​യാ​ണ് നി​ല​വി​ൽ ന​ട​ക്കു​ന്ന​ത്. തീ​ർ​ഥാ​ട​ന​ത്തി​നാ​യി എ​ത്തു​ന്ന​വ​രു​ടെ സു​ര​ക്ഷി​ത യാ​ത്ര​യ്ക്കാ​യി സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു​ള്ള 75 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് തീ​ർ​ഥാ​ട​ന പാ​ത നി​ർ​മി​ക്കു​ന്ന​ത്. ത​ളി​പ്പ​റ​മ്പ്-ഇ​രി​ട്ടി സം​സ്ഥാ​ന പാ​ത​യി​ൽ ഇ​രി​ക്കൂ​ർ​പാ​ലം സൈ​റ്റ് മു​ത​ൽ നി​ലാ​മു​റ്റം പാ​ലം വ​രെ​യു​ള്ള 700 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് തീ​ർ​ഥാ​ട​ന പാ​ത​യൊ​രു​ക്കു​ന്ന​ത്. ​


ന​ട​പാ​ത​യി​ൽ ഇ​ന്‍റ​ർ​ലോ​ക്ക് പാ​കി ഒ​രു വ​ശ​ത്ത് കൈ​വ​രി​യും പാ​ലം സൈ​റ്റ് മു​ത​ൽ നി​ലാ​മു​റ്റം വ​രെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള ലൈ​റ്റു​ക​ളും ഇ​രി​പ്പി​ട​ങ്ങ​ളും ഈ ​പ​ദ്ധ​തി​യി​ലു​ണ്ട്. ദി​നംപ്ര​തി നൂ​റു​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് മാ​മാ​നി​ക്കു​ന്ന് മ​ഹാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലേ​ക്കും നി​ലാ​മു​റ്റം മ​ഖാ​മി​ലേ​ക്കും ഇ​തുവ​ഴി ന​ട​ന്നു പോ​കു​ന്ന​ത്.