തലശേരി: ട്രെയിൻ വഴി കടത്താനായി എത്തിച്ച മാഹി മദ്യവുമായി യുവാവിനെ ആർപിഎഫ്, എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കണ്ണൂർ ചെറുകുന്നിലെ പീ.വി. ബൈജുവാണ് തലശേരി റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.
സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാവിന്റെ ബാഗ് പരിശോധിച്ചപ്പോൾ 11 ലിറ്റർ മാഹി മദ്യം കണ്ടെത്തുകയായിരുന്നു. ആർപിഎഫ് എസ്ഐ കെ.വി. മനോജ് കുമാർ, ഹെഡ് കോൺസ്റ്റബിൾ ശശികുമാർ, കോൺസ്റ്റബിൾമാരായ റിബേഷ്, ശ്രീരഞ്ജ്, എക്സൈസ് എഎസ്ഐ സുരേഷ് കുമാർ, തലശേരി റേഞ്ചിലെ മറ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.