യു​വാ​ക്ക​​ളെ മ​ർ​ദിച്ചതിന് കേസ്
Wednesday, September 25, 2024 7:54 AM IST
പ​രി​യാ​രം: കാ​റി​ന്‍റെ എ​ക്‌​സ്ട്രാ ഫി​റ്റിം​ഗ് സം​ബ​ന്ധി​ച്ച ത​ര്‍​ക്ക​ത്തി​നി​ടെ മൂ​ന്നു​പേ​രെ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. ഏ​ഴി​ലോ​ട് അ​റ​ത്തി​പ്പ​റ​മ്പി​ലെ ബ​ദ​രി​യ്യ വീ​ട്ടി​ല്‍ എ.​ജ​സീ​റി​നാ​ണ് (34) മ​ര്‍​ദ​ന​മേ​റ്റ​ത്.

ഏ​ഴി​ലോ​ട് കാ​ര്‍​പോ​യി​ന്‍റ് എ​ന്ന ആ​ക്സ​സ​റീ​സ് ക​ട​യി​ല്‍ നി​ന്നും കു​ന്ന​രു​വി​ലെ ദി​ജി​നാ​ണ് മ​ര്‍​ദി​ച്ച​ത്. ജ​സീ​റി​നെ മ​ര്‍​ദി​ക്കു​ന്ന​ത് ത​ട​യാ​ന്‍ ശ്ര​മി​ച്ച ബ​ന്ധു​ക്ക​ളാ​യ അ​യൂ​ബ്, ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. 21ന് ​വൈ​കു​ന്നേ​രം ആ​റി​നാ​യി​രു​ന്നു സം​ഭ​വം. പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.