ഇ​രി​ട്ടി​യി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം
Thursday, September 26, 2024 7:58 AM IST
ഇ​രി​ട്ടി: ന​ഗ​ര​ത്തി​ൽ അ​ടു​ത്ത​മാ​സം ഒ​ന്നു മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കാ​ൻ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ പാ​ർ​ക്കിം​ഗ് ഏ​രി​യ​ക​ളും ബ​സ്‌​ബേ​ക​ളും ഓ​ട്ടോ - ടാ​ക്സി സ്റ്റാ​ൻ​ഡു​ക​ളും സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​ക്കു​ന്ന​തി​നാ​യി 30ന് ​ന​ഗ​ര​സ​ഭ, പോ​ലീസ്, ഗ​താ​ഗ​ത​വ​കു​പ്പ്,ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ, വ്യാ​പാ​രി സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യു​ടെ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും. ഇ​ന്ന​ലെ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ല​ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ച്ച​ത്.

ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​ത്തി​ലെ അം​ഗീ​കൃ​ത പാ​ർ​ക്കിം​ഗ് ഏ​രി​യ​യി​ൽ വാ​ഹ​ന​ങ്ങ​ള​ടെ പാ​ർ​ക്കിം​ഗ് അ​ര​മ​ണി​ക്കൂ​റാ​യി ക്ര​മീ​ക​രി​ക്കും. പു​തി​യ ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ന്‍റെ ഇ​ട​തു വ​ശം പാ​ർ​ക്കിം​ഗ് നി​രോ​ധി​ത മേ​ഖ​ല​യാ​ക്കും. വ​ല​ത് വ​ശം ഓ​ട്ടോ സ്റ്റാ​ൻ​ഡാ​യി നി​ല​നി​ർ​ത്തും.

താ​ലൂ​ക്ക് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ ക​ല്യാ​ൺ ക​ട വ​രെ സ്വ​കാ​ര്യ പാ​ർ​ക്കിം​ഗി​നും മി​ൽ​മ ബു​ത്ത് മു​ത​ൽ കോ​ഫി ഹൗ​സ് -ന്യു ​ഇ​ന്ത്യാ​ടാ​ക്കീ​സ് ക​വ​ല വ​രെ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പാ​ർ​ക്കിം​ഗ് അ​നു​വ​ദി​ക്കും. അ​ര​മ​ണി​ക്കൂ​റാ​യി​രി​ക്കും സ​മ​യം. സം​യു​ക്ത പ​രി​ശോ​ധ​ന​ക്ക് ശേ​ഷം നി​ല​വി​ലു​ള്ള പാ​ർ​ക്കിം​ഗ് രീ​തി​യി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വേ​ണ്ട​തു​ണ്ടെ​ങ്കി​ൽ പ​രി​ഗ​ണി​ക്കും.


യോ​ഗ​ത്തി​ൽ വൈ​സ്ചെ​യ​ർ​മാ​ർ പി.​പി. ഉ​സ്മാ​ൻ രൂ​പ​രേ​ഖ അ​വ​ത​രി​പ്പി​ച്ചു. ഇ​രി​ട്ടി എ​സ്എ​ച്ച്ഒ എ. ​കു​ട്ടി​കൃ​ഷ്ണ​ൻ, എ​എം​വി ഐ ​ഡി.​കെ. ഷി​ജി, മു​നി​സി​പ്പ​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്, കൗ​ൺ​സി​ല​ർ വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി രാ​ഗേ​ഷ് പാ​ലേ​രി​വീ​ട്ടി​ൽ, ക്ലീ​ൻ​സി​റ്റി മാ​നേ​ജ​ർ കെ.​വി.​രാ​ജീ​വ​ൻ, ഇ​ബ്രാ​ഹിം മു​ണ്ടേ​രി, പി.​കെ. ജ​നാ​ർ​ദ​ന​ൻ, ബാ​ബു​രാ​ജ് പാ​യം, അ​ജ​യ​ൻ പാ​യം, പി.​ഡി. ടൈ​റ്റ​സ്, ഷ​ഫീ​ക്ക്, അ​യ്യൂ​ബ് പൊ​യി​ല​ൻ, പി. ​പ്ര​ഭാ​ക​ര​ൻ, പി.​വി. ച​ന്ദ്ര​ൻ, പി​ഡ​ബ്യു​ഡി ഓ​വ​ർ​സി​യ​ർ സി.​വി​വേ​ക്, അ​രു​ൺ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.