കണ്ണൂർ: മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും ക്ഷേമവും സംരക്ഷണവും സംബന്ധിച്ച നിയമം 2007 എന്ന വിഷയത്തിൽ സാമൂഹ്യനീതി വകുപ്പ് ജില്ലാ തല പരിശീലനം സംഘടിപ്പിച്ചു. പോലീസ്, രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥർക്കായി ജില്ലാ പോലീസ് കോ ഓപറേറ്റീവ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ച പരിശീലനം തലശേരി സബ് ജഡ്ജ് ആൻഡ് ഡിഎൽഎസ്എ സെക്രട്ടറി പി. മഞ്ജു ഉദ്ഘാടനം ചെയ്തു.
കണ്ണൂർ സിറ്റി എഎസ്പി കെ.വി. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ആർഡിഒ പി.വി. രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജെസിഐ ട്രെയ്നർ കെ.എ. പ്രദീപ്, സോഷ്യോളജിസ്റ്റ് മിനിമോൾ കെ.ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയർ സൂപ്രണ്ട് പി.കെ. നാസർ എന്നിവർ ക്ലാസെടുത്തു. ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി.ബിജു, സി.പി. ചാത്തുക്കുട്ടി, ബാലകൃഷ്ണൻ മാസ്റ്റർ, രഘുനാഥൻ നമ്പ്യാർ, എൻ. ശ്രീനാഥ് കൂറ്റമ്പിള്ളി, പി.വി. ജയേഷ്, കെ. അനീഷ് എന്നിവർ പ്രസംഗിച്ചു.