ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​കൂ​ടി
Wednesday, September 25, 2024 7:54 AM IST
ഇ​രി​ട്ടി: വ​ള്ളി​ത്തോ​ട് കു​ടും​ബ​രോ​ഗ്യ​കേ​ന്ദ്രം ആ​രോ​ഗ്യ​വി​ഭാ​ഗം പാ​യം പ​ഞ്ചാ​യ​ത്തി​ലെ മാ​ട​ത്തി​ൽ, ത​ന്തോ​ട്, പെ​രു​വം​പ​റ​മ്പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ൾ, ലോ​ഡ്ജ്, ഫാ​മു​ക​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.

പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്ന് പ​ഴ​കി​യ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ പി​ടി​കൂ​ടി. കു​ടി​വെ​ള്ളം സൂ​ക്ഷി​ക്കു​ന്ന ഓ​വ​ർ​ഹെ​ഡ് ടാ​ങ്കു​ക​ൾ ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​തി​നും മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി കൂ​ട്ടി​യി​ട്ട​ത്തി​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച​തി​നും, കോ​ട്പ ബോ​ർ​ഡ് പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​നും സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നോ​ജ് കു​റ്റ്യാ​നി , ജെ​എ​ച്ച്ഐ​മാ​രാ​യ കെ.​സി​ജു, പി. ​അ​ബ്ദു​ള്ള , കെ.​സി. അ​ൻ​വ​ർ, ജി​തി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.