യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യ കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്ക​ാൻ പ​രാ​തി ന​ൽ​കി
Friday, September 27, 2024 3:40 AM IST
തൃ​പ്പൂ​ണി​ത്തു​റ: എ​രൂ​ർ മാ​ത്തൂ​രി​ൽ​റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്ന് വീ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​യ​തി​നാ​ൽ കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന് സി​പി​എം എ​രൂ​ർ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

എ​രൂ​ർ-ക​ണി​യാ​മ്പു​ഴ റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി മാ​ത്തൂ​ർ ജം​ഗ്ഷ​നി​ൽ ഏ​റ്റെ​ടു​ത്ത നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ട​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്.


ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലു​ള്ള കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​പി​എം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് തൃ​പ്പൂ​ണി​ത്തു​റ അ​സിസ്റ്റന്‍റ് എ​ൻ​ജി​നീ​യ​ർ​ക്ക് പ​രാ​തി ന​ൽ​കി.