കൊട്ടിയൂർ: കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇക്കോ സെൻസിറ്റീവ് ഏരിയ മാപ്പ് തയാറാക്കിയതിലുണ്ടായ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള ഇൻഡിപെൻഡൻസ് അസോസിയേഷൻ (കിഫ) കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് പരാതികൾ അയച്ചു.
കൊട്ടിയൂർ പഞ്ചായത്തിലെ മൂന്ന്, നാല് വാർഡുകളിലെ ജനവാസ മേഖലകൾ ഇതിന്റെ പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ആക്ഷേപങ്ങളും പരാതികളും ഉണ്ടെങ്കിൽ 30നകം സമർപ്പിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. കിഫ കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വിൽസൺ വടക്കയിൽ പരാതികൾ തപാൽ മുഖേനെ അയച്ച് ഉദ്ഘാടനം ചെയ്തു.കിഫ യുടെ നേതൃത്വത്തിൽ പ്രദേശത്തെ നിരവധിയാളുകളും തപാൽവഴ പരാതികൾ അയച്ചു.