മ​തി​ല്‍ പൊളിച്ചെന്ന്
Thursday, September 26, 2024 7:24 AM IST
വാ​ക​ത്താ​നം: ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ പ്ര​വേ​ശ​നക​വാ​ട​ത്തി​ലെ മ​തി​ല്‍ പൊളിച്ചുക​ള​ഞ്ഞ​താ​യി പ​രാ​തി. വാ​ക​ത്താ​നം ച​ര്‍ച്ച് ഓ​ഫ് ഗോ​ഡ് (ഫു​ള്‍ ഗോ​സ്പ​ല്‍) ഇ​ന്‍ ഇ​ന്ത്യാ ആ​രാ​ധ​നാ​ല​യ​ത്തി​ന്‍റെ വ​ഴി​യോ​ട് ചേ​ര്‍ന്നു​ള്ള മ​തി​ലാ​ണ് പൊളിച്ച​ത്. ഇ​തു സം​ബ​ന്ധി​ച്ചു പാ​സ്റ്റ​ര്‍ ശ​മു​വേ​ല്‍ ഫി​ലി​പ്പ് വാ​ക​ത്താ​നം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്കി.


ശ​മു​വേ​ല്‍ ഫി​ലി​പ്പും കു​ടും​ബ​വും 24ന് ​ഉ​ച്ച​യോ​ടെ യാ​ത്ര പോ​യി തി​രി​കെ രാ​ത്രി 11.30നു ​മ​ട​ങ്ങി​യെ​ത്തു​മ്പോ​ഴാ​ണ് മ​തി​ല്‍ പൊ​ളി​ച്ച​താ​യി ക​ണ്ട​ത്. അ​ടി​യ​ന്ത​ര​മാ​യി പോ​ലീ​സ് ഇ​ട​പെ​ട്ട് തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.