ചെമ്പേരി: ഏരുവേശി പഞ്ചായത്തിന്റെ സ്ത്രീപദവി പഠനം അവസാനഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി 2022-24 വർഷത്തെ സ്ത്രീപദവി പഠന റിപ്പോർട്ട് പ്രകാശനം ചെയ്തു. പ്രകാശനകർമം പഞ്ചായത്ത് ഹാളിൽ പ്രസിഡന്റ് മിനി ഷൈബിയും മുൻ പ്രസിഡന്റ് ടെസി ഇമ്മാനുവലും ചേർന്നു നിർവഹിച്ചു.
വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ അധ്യക്ഷത വഹിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ കെ.ജി. നളിനമ്മ ആമുഖ പ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി റോബർട്ട് ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺമാരായ ഷൈല ജോയി, പൗളിൻ തോമസ്, സിഡിഎസ് ചെയർപേഴ്സൺ സൂസമ്മ വർഗീസ്, കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ സഫ സത്താർ എന്നിവർ പ്രസംഗിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, വാർഡ് മെംബർമാർ, സിഡിഎസ്, എഡിഎസ്, കുടുംബശ്രീ അംഗങ്ങൾ, എന്യൂമറേറ്റർമാർ എന്നിവരും പങ്കെടുത്തു.