മയ്യിൽ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ അയൽവാസിയായ അറുപത്തിയഞ്ചുകാരനെതിരേ പോക്സോ കേസ്.
ഫുട്ബോൾ കളിക്കാൻ പോകുകയായിരുന്ന കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവം കുട്ടി വീട്ടിൽ പറയുകയും ബന്ധുക്കൾ ചൈൽഡ് ലൈനിൽ അറിയിക്കുകയുമായിരുന്നു. ചൈൽഡ് ലൈൻ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കുട്ടിയുടെ മൊഴിയെടുത്തു. പ്രതി ഒളിവിലാണ്.