നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ കാ​റി​ടി​ച്ചു
Thursday, September 26, 2024 7:43 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ലി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ച് കാ​ർ യാ​ത്രി​ക​ർ​ക്കു പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തു നി​ന്നും റ​ബ​ർ പാ​ൽ എ​ടു​ക്കാ​ൻ വ​ന്ന ലോ​റി​യി​ലാ​ണ് കാ​ർ ഇ​ടി​ച്ച​ത്.

ക​രു​വ​ഞ്ചാ​ൽ സ്വ​കാ​ര്യ ബാ​റി​ന്‍റെ സ​മീ​പ​ത്ത് ലോ​റി നി​ർ​ത്തി ജീ​വ​ന​ക്കാ​ർ ചാ​യ കു​ടി​ക്കാ​ൻ പോ​യ​പ്പോ​ഴാ​ണ് കാ​ർ ലോ​റി​യി​ൽ വ​ന്നി​ടി​ച്ച​ത്. ഇ​വി​ടെ റോ​ഡി​ൽ വ​ള​വും ചെ​റി​യ ഇ​റ​ക്ക​വും ആ​ണ്. പ​രി​ച​യ​മി​ല്ലാ​ത്ത ഡ്രൈ​വ​ർ​മാ​ർ അ​മി​ത​വേ​ഗ​ത്തി​ൽ വ​രു​ന്ന​താ​ണ് ഈ ​മേ​ഖ​ല​ക​ളി​ൽ അ​ധി​ക​വും അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.


അ​പ​ക​ടം ഉ​ണ്ടാ​ക്കി​യ കാ​റും അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ആ​രോ​പി​ക്കു​ന്നു. കാ​ർ റോ​ഡി​നു പു​റ​ത്ത് ലോ​റി​യി​ൽ ഇ​ടി​ച്ച് മ​ൺ​തി​ട്ട​യി​ലാ​ണു ക​യ​റി​നി​ന്ന​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി.