ചെറുപുഴ: ചെറുപുഴ മേഖല കെസിവൈഎം- എസ്എംവൈഎം ആഭിമുഖ്യത്തിൽ കാസർഗോഡ് ഫൊറോനയുടെ ഡയറക്ടറായിരുന്ന ഫാ. ഷിൻസ് കുടിലിലിന്റെ സ്മരണാർഥം ആരംഭിക്കുന്ന "ഓർമയ്ക്കായ് ഒരുനേരം' എന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു.
വരുന്ന ഒരു വർഷക്കാലം ഓരോ മാസവും ഓരോ അഗതിമന്ദിരങ്ങൾ സന്ദർശിച്ച് അവരോടൊപ്പം സമയം ചെലവഴിക്കുകയും അവർക്ക് ഒരുനേരം ഭക്ഷണം നൽകുകയും ചെയ്യുന്നതാണ് പദ്ധതി. ലോഗോ പ്രകാശന ചടങ്ങിൽ ഡയറക്ടർ ഫാ. ആന്റണി മറ്റക്കോട്ടിൽ, കെസിവൈഎം-എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് ജോയൽ പുതുപ്പറമ്പിൽ, അതിരൂപത ജനറൽ സെക്രട്ടറി അബിൻ വടക്കേക്കര, അതിരൂപത സെക്രട്ടറി അഖിൽ നെല്ലിക്കൽ, ചെറുപുഴ മേഖലാ പ്രസിഡന്റ് സിജോ പന്നാംപാറ, എസ്എംവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി അഖിൽ ചാലിൽപുത്തൻപുരയിൽ, ജോബിൻ വർഗീസ്, പ്രിൻസ് പുള്ളോലിൽ, ക്ലിൻസ് കെ. തോമസ്, ഷെറിൻ തോമസ്, ഗോഡ്വിൻ ജോസഫ്, ഷെർലിറ്റ് ജോസഫ്, സോന സി. ജോജി എന്നിവർ പങ്കെടുത്തു.