ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി
Wednesday, September 25, 2024 7:54 AM IST
എ​ടൂ​ർ: ആ​റ​ളം പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നാം വാ​ർ​ഡി​ലെ അ​ക്ഷ​ര ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​യ​നാ​ടി​ന് "ഒ​രു കൈ​ത്താ​ങ്" മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 30,000 രൂ​പ​യു​ടെ ചെ​ക്ക് ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. രാ​ജേ​ഷി​ന് കൈ​മാ​റി.

വാ​യ​ന​ശാ​ല​യു​ടെ പു​സ്ത​ക വി​ത​ര​ണോ​ദ്‌​ഘാ​ട​ന​വും പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. ജെ​സി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മാ​ത്യു ചീ​രം​കു​ന്നേ​ൽ, ജോ​സ് പു​ത്ത​ൻ​പു​ര​യ്‌​ക്ക​ൽ എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ജ​യിം​സ് പാ​റേ​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജോ​സ​ഫ് പു​ന​മാ​റ്റം, മാ​ത്യു സ്രാ​മ്പി​യി​ൽ, ജോ​ളി പു​ത്ത​ൻ​പു​ര​യ്ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.