ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​ല്ല
Wednesday, September 25, 2024 7:54 AM IST
ഉ​ളി​ക്ക​ൽ: ഉ​ളി​ക്ക​ൽ മാ​ട്ട​റ റോ​ഡി​ലെ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​രു​ന്ന എ.​കെ.​ജി ന​ഗ​റി​ന് സ​മീ​പ​ത്തെ ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യെ​ങ്കി​ലും കെ​എ​സ്ഇ​ബി​യു​ടെ പി​ടി​വാ​ശി​മൂ​ലം റോ​ഡ് ടാ​റിം​ഗ് വൈ​കു​ന്നു.

ലൈ​ൻ ഉ​യ​രം കൂ​ട്ടി പു​നഃ​സ്ഥാ​പി​ക്കാ​ൻ കെ​എ​സ്ഇ​ബി 2.5 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യ​തോ​ടെ​യാ​ണ് റോ​ഡ് ടാ​റിം​ഗ് നി​ർ​മാ​ണം വൈ​കാ​ൻ കാ​ര​ണ​മാ​യ​ത്. 25 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് ക​ലു​ങ്ക് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ‌എ​ന്നാ​ൽ, ഈ ​എ​സ്റ്റി​മേ​റ്റി​ൽ ലൈ​ൻ മാ​റ്റി സ്ഥാ​പി​ക്കാ​ൻ തു​ക അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​തോ​ടെ​യാ​ണ് കെ​എ​സ്ഇ​ബി ര​ണ്ട് ലൈ​നു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കാ​നാ​യി 2.5 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, ഈ ​തു​ക ക​രാ​റു​കാ​ർ ന​ൽ​കാ​ൻ ത​യാ​റാ​വാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ടാ​റിം​ഗ് പ്ര​വൃ​ത്തി നീ​ണ്ടു​പോ​യ​ത്. ഒ​ടു​വി​ൽ ഇ​രി​ക്കൂ​ർ മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന സ​മി​തി​യി​ലും ക​ലു​ങ്ക് തു​റ​ന്നു​കൊ​ടു​ക്കാ​ത്ത​ത് ച​ർ​ച്ച​യാ​യി. ഇ​തോ​ടെ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ കെ​എ​സ്ഇ​ബി​യു​ടെ ന​ട​പ​ടി അ​ധി​കൃ​ത​രോ​ട് അ​റി​യി​ച്ച​തി​നെ തു​ർ​ന്ന് കെ​എ​സ്ഇ​ബി 25,000 രൂ​പ​യു​ടെ പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റ് ന​ൽ​കി.


ഈ ​തു​ക ക​രാ​റു​കാ​റു​കാ​ര​ൻ കെ​എ​സ്ഇ​ബി​ക്ക് അ​ട​ച്ചു. കെ​എ​സ്ഇ​ബി പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​ക്കി​യാ​ൽ അ​ടു​ത്ത ദി​വ​സം ടാ​റിം​ഗ് പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കു​മെ​ന്ന് ക​രാ​റു​കാ​ർ പ​റ​യു​ന്നു. റോ​ഡ് ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ക്കാ​ത്ത​ത് മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്കു​ന്ന​ത് വാ​ഹ​ന​യാ​ത്ര​ക്കാ​രും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​മാ​ണ്.

വ​ലു​തും ചെ​റു​തു​മാ​യ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് ദി​നം പ്ര​തി ഈ ​വ​ഴി​യെ ക​ട​ന്നു​പോ​കു​ന്ന​ത്. എ​ത്ര​യും വേ​ഗം ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്ത​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടം ആ​വ​ശ്യം.