പ​ല​സ്തീ​ൻ യു​ദ്ധ​ത്തി​ൽ പ​രി​ക്കേ​റ്റ മ​ല​യാ​ളി ന​ഴ്സ് വീട്ടിലെ​ത്തി
Wednesday, September 25, 2024 7:54 AM IST
പ​യ്യാ​വൂ​ർ: പ​ല​സ്തീ​ൻ-​ഇ​സ്ര​യേ​ൽ യു​ദ്ധ​ത്തി​ൽ ഇ​സ്ര​യേ​ലി​ലെ അ​ഷ്ക​ളോ​ണി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ​യ്യാ​വൂ​ർ സ്വ​ദേ​ശി​നി​യാ​യ ന​ഴ്സ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. പാ​ല​ത​ണ്ടാ​ർ വീ​ട്ടി​ൽ ആ​ന​ന്ദ​ന്‍റെ ഭാ​ര്യ ഷീ​ജ​യാ​ണ് വ​ണ്ണാ​യി​ക്ക​ട​വി​ലെ വീ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി ഇ​സ്ര​യേ​ലി​ൽ കെ​യ​ർ ഗി​വ​ർ ത​സ്തി​ക​യി​ൽ ജോ​ലി ചെ​യ്തു​വ​ന്ന ഷീ​ജ​ക്ക് 2023 ഒ​ക്ടോ​ബ​ർ ഏ​ഴി​നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​ത്.

വ​യ​റി​ലും ന​ട്ടെ​ല്ലി​ലും വെ​ടി​യു​ണ്ട​ക​ൾ തു​ള​ച്ചു​ക​യ​റി​യ​തി​നാ​ൽ ഒ​രു വ​ർ​ഷ​ക്കാ​ലം ഇ​സ്ര​യേ​ലി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ചി​കി​ത്സ​യു​ടെ ആ​വ​ശ്യ​ത്തി​നാ​യി ഭ​ർ​ത്താ​വ് ആ​ന​ന്ദ​നും ഇ​സ്ര​യേ​ലി​ലെ​ത്തി​യി​രു​ന്നു. ഇ​വ​രു​ടെ ര​ണ്ടു പെ​ൺ​മ​ക്ക​ളി​ൽ ഒ​രാ​ൾ ബി​എ​സ്‌​സി ന​ഴ്സിം​ഗ് പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.


ര​ണ്ടാ​മ​ത്തെ​യാ​ൾ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. നാ​ട്ടി​ൽ തി​രി​കെ​യെ​ത്തി​യ ഷീ​ജ​യെ പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ സാ​ജു സേ​വ്യ​ർ വീ​ട്ടി​ലെ​ത്തി നേ​രി​ൽ​ക്ക​ണ്ട് വി​വ​ര​ങ്ങ​ള​റി​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ പ്രീ​ത സു​രേ​ഷ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​മോ​ഹ​ന​ൻ, പി.​സി.​ജ​യിം​സ് എ​ന്നി​വ​രും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഷീ​ജ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും എ​ല്ലാ​വി​ധ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്ന് സാ​ജു സേ​വ്യ​ർ അ​റി​യി​ച്ചു.