‘നാ​ട്ടു​പച്ച’ പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​നം ന​ട​ത്തി
Thursday, September 26, 2024 7:43 AM IST
ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ ഐ​സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശ്രീക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ ഹാ​ളി​ൽ ‘നാ​ട്ടു​പച്ച' പോ​ഷ​കാ​ഹാ​ര പ്ര​ദ​ർ​ശ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. സെ​പ്റ്റം​ബ​ർ ഒ​ന്നു മു​ത​ൽ 30 വ​രെ ന​ട​പ്പാ​ക്കി വ​രു​ന്ന ‘പോ​ഷ​ൻ മാ​ഹ്' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ്ര​ദ​ർ​ശ​നം.

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ, ഓ​ല​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ക​ളി​പ്പാ​ട്ട നി​ർ​മാ​ണ​വും നാ​ട്ട​റി​വു​ക​ളി​ൽ നി​ന്നു​ള്ള ചെ​ല​വ് കു​റ​ഞ്ഞ വി​ഭ​വ​ങ്ങ​ൾ, അ​മൃ​തം ന്യൂ​ട്രി​മി​ക്സ് ഉ​പ​യോ​ഗി​ച്ചു​ള്ള വി​വി​ധ​ത​രം വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​വി. ഫി​ലോ​മി​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഇ​രി​ക്കൂ​ർ സി​ഡി​പി​ഒ സി.​വി. ശ്യാ​മ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ വി.​സി. ശ്രീ​ജ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്കൂ​ൾ കൗ​ൺ​സി​ല​ർ സ്നേ​ഹ, സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ വി.​എം. ധ​ന്യ, സി.​എം. വി​മ​ല, സി.​വി. പു​ഷ്പ​ജ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അ​ങ്ക​ണ​വാ​ടി പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.