പയ്യന്നൂര്‍: കഞ്ചാവു പൊതികളുമായി മൂന്നുപേര്‍ പയ്യന്നൂര്‍ പോലീസിന്റെ പിടിയില്‍. പയ്യന്നൂര്‍ എസ്ഐ സി. സനീദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വിവിധയിടങ്ങളില്‍ നിന്നായി കേളോത്തെ കെ. മഹേഷ് (46), കവ്വായി കോട്ടക്കുന്നിലെ കെ. രാജേന്ദ്രന് (41), പുഞ്ചക്കാട് താമസിക്കുന്ന എം.വിനയമോഹന്‍ (41) എന്നിവരെ പിടികൂടിയത്. ഇവരില്‍നിന്ന് പിടികൂടിയ 18.05 ഗ്രാം കഞ്ചാവ് പോലീസ് കസ്റ്റഡിയിലെടുത്തു.
പയ്യന്നൂര്‍ ടോള്‍ഗേറ്റിന് സമീപത്തുനിന്ന് ഇന്നലെ രാത്രി ഏഴേകാലോടെയാണ് 6.1 ഗ്രാം കഞ്ചാവുമായി കേളോത്തെ മഹേഷ് പിടിയിലായത്. ഒന്‍പതേകാലോടെ കവ്വായി വാടിപ്പുറം മരമില്ലിന് സമീപത്തുനിന്നും 6.3 ഗ്രാം കഞ്ചാവുമായി കവ്വായിയിലെ രാജേന്ദ്രനും പിടിയിലായി. രാത്രി പത്തോടെയാണ് കൊറ്റി റെയില്‍വേ മേല്‍പ്പാലത്തിന് സമീപത്തെ കവ്വായി റോഡില്‍നിന്നും 6.1 ഗ്രാം കഞ്ചാവുമായി പുഞ്ചക്കാട്ടെ വിനയചന്ദ്രനും പിടിയിലായത്.