Sports
മുംബൈ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യ-ന്യൂസിലൻഡ് മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.
നവീ മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിമാണ് വേദി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിനിടെയാണ് മഴ എത്തിയത്. 48 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 329 റൺസെടുത്തിട്ടുണ്ട് ഇന്ത്യ.
ഇന്ത്യയ്ക്ക് വേണ്ടി സ്മൃതി മന്ദാനയും പ്രതികാ റാവലും സെഞ്ചുറിയും ജെമീമ റോഡ്രീഗസ് അർധ സെഞ്ചുറിയും നേടി. 122 റൺസെടുത്ത പ്രതികയും 109 റൺസെടുത്ത സ്മൃതി മന്ദാനയും പുറത്തായി. 69 റൺസുമായി ജെമീമയും 10 റൺസുമായി ക്യാപ്റ്റൻ ഹർമൻപ്രീത കൗറുമാണ് ക്രീസിലുള്ളത്.
ഏകദിന കരിയറിലെ 14-ാം സെഞ്ചുറിയാണ് സ്മൃതി മന്ദാന ഇന്ന് പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ വനിതാ താരങ്ങളില്‍ രണ്ടാമതെത്താനും മന്ദാനയ്ക്ക് സാധിച്ചു. . 15 സെഞ്ചുറികളുള്ള ഓസ്ട്രേലിയയുടെ മെഗ് ലാന്നിംഗാണ് ഒന്നാം സ്ഥാനത്ത്.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന വനിതാ താരങ്ങളില്‍ ഒരാളാവാനും മന്ദാനയ്ക്ക് സാധിച്ചു. ഇക്കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം ടസ്മിന്‍ ബ്രിറ്റ്സിനൊപ്പമാണ് മന്ദാന. ഇരുവരും ഈ വര്‍ഷം നേടിയത് അഞ്ച് സെഞ്ചുറികള്‍ വീതം.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഇന്ന് പാക്കിസ്ഥാനെ നേരിടും. ഇന്ന് ഇന്ത്യൻ സമയം വൈകുന്നേരം മൂന്ന് മുതലാണ് മത്സരം.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി. നേരത്തെ സെമി ഉറപ്പിച്ച ദക്ഷിണാഫ്രിക്ക മികച്ച ഫോമിലാണ്. നാല് മത്സരങ്ങളിൽ തുടർച്ചയായി വിജയിച്ച ദക്ഷിണാഫ്രിക്ക അഞ്ചാം വിജയമാണ് ഇന്ന് ലക്ഷ്യമിടുന്നത്.
പാക്കിസ്ഥാനും വിജയം പ്രതീക്ഷിച്ചാണ് കളിത്തിലിറങ്ങുന്നത്. സെമി സാധ്യത നിലനിർത്താൻ പാക്കിസ്ഥാന് വിജയം അനിവാര്യമാണ്.
അഞ്ച് മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തും അഞ്ച് മത്സരങ്ങളിൽ നിന്ന് രണ്ട് പോയിന്റുള്ള പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണുള്ളത്.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ന്യൂസിലൻഡ്-പാക്കിസ്ഥാൻ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാൻ 25 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 92 എന്ന നിലയിൽ നിൽക്കുന്പോളാണ് മഴ എത്തിയത്. ഓവർ ചുരുക്കി നടത്താൻ ശ്രമിച്ചെങ്കിലും മഴ ശമിക്കാത്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. ന്യൂസിലൻഡിന് നാലും പാക്കിസ്ഥാന് രണ്ട് പോയിന്റും ആയി. കിവീസ് അഞ്ചാം സ്ഥാനത്തും പാക്കിസ്ഥാൻ എട്ടാം സ്ഥാനത്തുമാണുള്ളത്. എട്ട് പോയിന്റുമായി ദക്ഷിണാഫ്രിക്ക സെമിയിലേയ്ക്ക് മുന്നേറി.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ സെമിയിലെത്തി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ബംഗ്ലാദേശിനെ തോൽപ്പിച്ചതോടെയാണ് ഓസീസ് സെമിയിലേയ്ക്ക് മുന്നേറിയത്.
വിശാഖപട്ടണത്ത് നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് ഓസ്ട്രേലിയ വിജയിച്ചത്. ബംഗ്ലാദേശ് ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം 25.1 ഓവർ ബാക്കി നിൽക്കെ ഓസീസ് മറികടന്നു. ക്യാപ്റ്റൻ അലിസ ഹീലിയുടെ സെഞ്ചുറിയുടെയും ഫീബ ലിച്ച്ഫീൽഡിന്റെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസീസ് അനായാസമായി വിജയിച്ചത്.
ഹീലി 113 റൺസാണ് എടുത്തത്. 77 പന്തിൽ 20 ബൗണ്ടറി അടങ്ങുന്നതായിരുന്നു ഹീലിയുടെ ഇന്നിംഗ്സ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഹീലി സെഞ്ചുറി നേടുന്നത്. ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഹീലി സെഞ്ചുറി നേടിയിരുന്നു. ലിച്ച്ഫീൽഡ് 84 റൺസെടുത്തു.
കഴിഞ്ഞ മത്സരങ്ങളിൽ ന്യൂസിലൻഡിനെയും ഇന്ത്യയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച ഓസ്ട്രേലിയ ഒമ്പത് പോയിന്റുമായാണ് സെമി ഉറപ്പിച്ചത്.
Sports
വിശാഖപട്ടണം: ഐസിസി വനിതാ ഏകദിന ലോകകപ്പിലെ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് 199 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസ് എടുത്തത്.
ശോഭന മോസ്തരിയുടെയും റുബിയ ഹൈദറിന്റെയും മികവിലാണ് ബംഗ്ലാദേശ് 198 റൺസിൽ എത്തിയത്. 66 റൺസെടുത്ത ശോഭനയാണ് ബംഗ്ലാദശിന്റെ ടോപ്സ്കോറർ. റുബിയ 44 റൺസെടുത്തു.
ഓസ്ട്രേലിയയ്ക്ക് വേണ്ടി ആഷ്ലെ ഗാർഡനെറും അന്നാബെൽ സതർലൻഡും അലാനാ കിംഗും ജോർജിയ വെയർഹാമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മെഘൻ ഷൂട്ട് ഒരു വിക്കറ്റ് എടുത്തു.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ശ്രീലങ്കയ്ക്ക് മികച്ച സ്കോർ. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 258 റൺസാണ് എടുത്തത്.
ക്യാപ്റ്റൻ ചമാരി അത്തപട്ടുവിന്റെയും നീലാക്ഷി ഡി സിൽവയുടെയും അർധ സെഞ്ചുറിയുടെയും വിഷ്മി ഗുണരത്നെയുടെയും ഹസിനി പെരേരയുടെയും മികച്ച ഇന്നിംഗ്സുകളുടെ മികവിലാണ് ശ്രീലങ്ക മികച്ച സ്കോറിലെത്തിയത്. 55 റൺസെടുത്ത നീലാക്ഷി ഡി സിൽവയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ.
ചമാരി അത്തപട്ടു 53 റൺസും ഹസിനി പെരേര 44 റൺസുമെടുത്തു. 42 റൺസാണ് വിഷ്മി ഗുണരത്നെ സ്കോർ ചെയ്തത്.
ന്യൂസിലൻഡിന് വേണ്ടി ക്യാപ്റ്റൻ സോഫി ഡിവൈൻ മൂന്ന് വിക്കറ്റെടുത്തു. ബ്രീ ലിംഗ് രണ്ട് വിക്കറ്റും റോസ്മേരി മായർ ഒരു വിക്കറ്റു വീഴ്ത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ന്യൂസിലൻഡ് ഇന്ന് ശ്രീലങ്കയെ നേരിടും. വൈകുന്നേരം മൂന്ന് മുതലാണ് മത്സരം.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി. തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ടാണ് ന്യൂസിലൻഡ് മത്സരത്തിനിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാശിനെ 100 റൺസിന് തോൽപ്പിച്ചിരുന്നു ന്യൂസിലൻഡ്.
നാലാം മത്സരത്തിനിറങ്ങുന്ന ശ്രീലങ്കയുടെ ലക്ഷ്യം ആദ്യ വിജയമാണ്. ഓസ്ട്രേലിയയുമായുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചപ്പോൾ ഇന്ത്യയോടും ഇംഗ്ലണ്ടിനോടും പരാജയപ്പെട്ടിരുന്നു ശ്രീലങ്ക.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ 89 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.
ഇംഗ്ലണ്ട് ഉയർത്തിയ 254 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 164 റൺസിൽ ഓൾഔട്ടായി. 35 റൺസെടുത്ത ഹസിനി പെരേരയാണ് ശ്രീലങ്കയുടെ ടോപ് സ്കോറർ. ഹർഷിത സമരവിക്രമ 33 റൺസും നിലാക്ഷി ഡി സിൽവ 23 റൺസുമെടുത്തു. മറ്റാർക്കും ശ്രീലങ്കൻ നിരയിൽ തിളങ്ങാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലേസ്റ്റോൺ നാല് വിക്കറ്റ് എടുത്തു. ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ടും ഷാർലറ്റ് ഡീനും രണ്ട് വിക്കറ്റ് വീതവും ലിൻസി സ്മിത്തും അലിസ് കാപ്സിയും ഓരോ വിക്കറ്റ് വീതവും എടുത്തു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 253 റൺസ് എടുത്തത്.
ക്യാപ്റ്റൻ നാറ്റ് സിവർ-ബ്രണ്ടിന്റെ സെഞ്ചുറിയുടെ മികവിലാണ് ഇംഗ്ലണ്ട് മികച്ച സ്കോറിലെത്തിയത്. 117 റൺസാണ് നാറ്റ് സിവർ എടുത്തത്. ടമ്മി ബ്യൂമോണ്ട് 32 റൺസും ഹീതർ നൈറ്റ് 29 റൺസും എടുത്തു.
ശ്രീലങ്കയ്ക്ക് വേണ്ടി ഇനോക്ക രണവീര മൂന്ന് വിക്കറ്റ് വീഴ്ത്തി. ഉദേശിക പ്രബോധനിയും സുഗന്ധിക കുമാരിയും രണ്ട് വിക്കറ്റ് വീതവും കവിഷ ദിൽഹരി ഒരു വിക്കറ്റും വീഴ്ത്തി.
വിജയത്തോടെ ഇംഗ്ലണ്ടിന് ആറ് പോയിന്റായി. ഇതോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്താണ് ഇംഗ്ലണ്ടിനായി.
Sports
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ന്യൂസിലൻഡിന് ഭേദപ്പെട്ട സ്കോർ. 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് ന്യൂസിലൻഡ് എടുത്തത്.
ക്യാപ്റ്റൻ സോഫി ഡിവൈനിന്റെയും ബ്രൂക്ക് ഹാലിഡേയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഭേദപ്പെട്ട സ്കോറിലേക്ക് ന്യൂസിലൻഡ് എത്തിയത്. 69 റൺസെടുത്ത ബ്രൂക്ക് ഹാലിഡേയാണ് ന്യൂസിലൻഡിന്റെ ടോപ്സ്കോറർ. അഞ്ച് ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഹാലിഡേയുടെ ഇന്നിംഗ്സ്.
സോഫി ഡിവൈൻ 63 റൺസാണ് എടുത്തത്. സുസി ബെയ്റ്റ്സ് 29 റൺസാണ് സ്കോർ ചെയ്തത്. ബംഗ്ലാദേശിന് വേണ്ടി റബേയ ഖാൻ മൂന്ന് വിക്കറ്റ് എടുത്തു. മറൂഫ അക്തർ, നഹിത അക്തർ, നിഷിത അക്തർ, ഫഹിമ ഖതൂൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് ഭേദപ്പെട്ട സ്കോർ. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് എടുത്തത്.
സെഞ്ചുറി നേടിയ ബേത് മൂണിയുടെയും അർധ സെഞ്ചുറി നേടിയ അലാന കിംഗിന്റെയും മികവിലാണ് ഓസ്ട്രേലിയ ഭേദപ്പെട്ട സ്കോറിലെത്തിയത്. മൂണി 109 റൺസാണ് എടുത്തത്. 114 പന്തിൽ 11 ബൗണ്ടറി അടങ്ങുന്നതായിരുന്നു മൂണിയുടെ ഇന്നിംഗ്സ്.
51 റൺസാണ് അലാന എടുത്തത്. മൂന്ന് ബൗണ്ടറിയും മൂന്ന് സിക്സും അടങ്ങുന്നതായിരുന്നു അലാനയുടെ ഇന്നിംഗ്സ്. 76 റൺസെടുക്കുന്നതിനിടെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയെ മൂണിയും അലാനയും ചേർന്നാണ് കരകയറ്റിയത്.
പാക്കിസ്ഥാന് വേണ്ടി നഷ്ര സന്ധു മൂന്ന് വിക്കറ്റെടുത്തു. ഫാത്തിമ സനയും റമീൻ ഷമീമും രണ്ട് വിക്കറ്റ് വീതവും ഡയാന ബെയ്ഗും സാദിയ ഇഖ്ബാലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Sports
കൊളംബോ: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ഓസ്ട്രേലിയ ഇന്ന് പാക്കിസ്ഥാനെ നേരിടും. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയമാണ് വേദി.
ഇന്ത്യൻ സമയം വൈകുന്നേരം മൂന്നിനാണ് മത്സരം ആരംഭിക്കുക. മൂന്നാം മത്സരത്തിന് ഇറങ്ങുന്ന ഓസ്ട്രേലിയ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയ ഓസീസിന്റെ രണ്ടാം മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ശ്രീലങ്കയുമായുള്ള മത്സരമാണ് ഉപേക്ഷിച്ചത്.
മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്. ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട പാക്കിസ്ഥാൻ ആദ്യ വിജയം പ്രതീക്ഷിച്ചാണ് കളത്തിലിറങ്ങുന്നത്.
Sports
കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ശ്രീലങ്ക-ഓസ്ട്രേലിയ മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു മത്സരം നടക്കേണ്ടിയിരുന്നത്. മഴയെ തുടർന്ന് ടോസ് വൈകിയിരുന്നു. പിന്നീടും മഴ ശമിക്കാത്തതിനെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്.
ആദ്യ മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ട ശ്രീലങ്ക വിജയം പ്രതീക്ഷിച്ചാണ് മത്സരത്തിനെത്തിയിരുന്നത്. ന്യൂസിൻഡിലൻഡിനെതിരെ തകർപ്പൻ വിജയത്തിന് ശേഷം എത്തിയ ഓസീസ് ജൈത്രയാത്ര തുടരാമെന്നുള്ള പ്രതീക്ഷയിലും ആയിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ രണ്ട് ടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു. നിലവിൽ മൂന്ന് പോയിന്റുള്ള ഓസ്ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ഒരു പോയിന്റ് മാത്രമുള്ള ശ്രീലങ്ക അഞ്ചാമതാണ്.
Sports
ഗോഹട്ടി: ഐസിസി വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രക്കിയ്ക്കെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. ഇന്ന് നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പത്ത് വിക്കറ്റിനാണ് ഇംഗ്ലണ്ട് തകർത്തത്.
ദക്ഷിണാഫ്രിക്ക ഉയർത്തിയ 70 റൺസ് വിജയലക്ഷ്യം ഇംഗ്ലണ്ട് 14.1 ഓവറിൽ മറികടന്നു. ഇംഗ്ലീഷ് ഓപ്പണർമാരായ ആമി ജോൺസും ടമ്മി ബ്യൂമോണ്ടും അനായാസം ടീമിനെ വിജയത്തിലെത്തിച്ചു. ആമി ജോൺസ് 40 റൺസും ടമ്മി ബ്യൂമോണ്ട് 18 റൺസും എടുത്തു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഇംഗ്ലീഷ് ബൗളിങ്ങിന് മുന്നിൽ തകർന്നടിഞ്ഞു. 20.4 ഓവറിൽ 69 റൺസിൽ ഓൾഓട്ടാവുകയായിരുന്നു. 22 റൺസെടുത്ത വിക്കറ്റ് കീപ്പർ സിനാലോ ജാഫ്ട്ടയ്ക്ക് മാത്രം ദക്ഷിണാഫ്രിക്കൻ നിരയിൽ പിടിച്ചുനിൽക്കാനായത്. മറ്റാർക്കും രണ്ടക്കം കടക്കാനായില്ല.
ഇംഗ്ലണ്ടിന് വേണ്ടി ലിൻസി സ്മിത്ത് മൂന്ന് വിക്കറ്റെടുത്തു. നാട്ട് സിവർ-ബ്രണ്ടും സോഫി എക്ലെസ്റ്റോണും ചാർലി ഡീനും രണ്ട് വിക്കറ്റ് വീതവും ലോറൻ ബെൽ ഒരു വിക്കറ്റും വീഴ്ത്തി.