ഡി​എം​എ​യു​ടെ നേതൃത്വത്തിൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു
Saturday, June 22, 2024 11:09 AM IST
പി.എൻ. ഷാജി
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ന​ട​ത്തി. ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ വെ​ള്ളി​യാ​ഴ്ച 6.30 മു​ത​ൽ എ​ട്ട് വ​രെ​യാ​യി​രു​ന്നു യോ​ഗ.

ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഫൗ​ണ്ടേ​ഷ​ന്‍റെ ടീ​ച്ച​റും പ്ര​ഭാ​ഷ​ക​നു​മാ​യ ഷാ​നു ശ്യാ​മ​ള നി​ല​വി​ള​ക്കു കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.


ഡി​എം​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, അ​ഡി​ഷ​ണ​ൽ ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ, നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​ജാ രാ​ജേ​ന്ദ്ര​ൻ, ജ​ന​ക്പു​രി ഏ​രി​യ സെ​ക്ര​ട്ട​റി കെ ​സി സു​ശീ​ൽ, വി​ന​യ് ന​ഗ​ർ - കി​ഡ്വാ​യ് ന​ഗ​ർ ഏ​രി​യ സെ​ക്ര​ട്ട​റി നോ​വ​ൽ ആ​ർ ത​ങ്ക​പ്പ​ൻ, ആ​ർ​കെ പു​രം ഏ​രി​യ വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​വി​ത നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.